• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദൃശ്യം മോഡൽ കൊല; മൃതദേഹം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചതിന് ഉടമയ്ക്ക് നഷ്ടപരിഹാരം

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ് സംഭവം. സിനിമയിലേത് പോലെ മറവുചെയ്ത മൃതദേഹം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചതിന് 96170 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചിരിക്കുന്നു

News18 Malayalam | news18-malayalam
Updated: October 31, 2019, 4:53 PM IST
ദൃശ്യം മോഡൽ കൊല; മൃതദേഹം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചതിന് ഉടമയ്ക്ക് നഷ്ടപരിഹാരം
Drishyam-mohanlal
  • Share this:
തിരുവനന്തപുരം: മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമ ഏറെ ചർച്ചയായത്, ഒരു കൊലപാതകവും തെളിവ് നശിപ്പിക്കാൻ സ്വീകരിച്ച വ്യത്യസ്ത രീതികളുംകൊണ്ടാണ്. ഇപ്പോഴിതാ, സിനിമയിലെ സംഭവത്തെ അനുസ്മരിപ്പിക്കുന്ന ഒരു കൊലപാതകം വാർത്തകളിൽ ഇടംനേടുന്നു. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ് സംഭവം. സിനിമയിലേത് പോലെ മറവുചെയ്ത മൃതദേഹം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചതിന് 96170 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചിരിക്കുന്നു. ഡിജിപി ആവശ്യപ്പെട്ടത് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

2008ൽ തലയോലപ്പറമ്പിൽ കൊല്ലപ്പെട്ട കെ.വി മാത്യൂ എന്നയാളുടെ മൃതദേഹം കൊല നടത്തിയ പ്രതി അനീഷ് എന്നയാൾ മറവ് ചെയ്ത സ്ഥലത്ത് പിന്നീട് ഷോപ്പിങ് കോംപ്ലക്സ് വരികയായിരുന്നു. ജേക്കബ് മാത്യൂ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പിങ് കോംപ്ലക്സ്. വർഷങ്ങൾക്കിപ്പുറം മറ്റൊരു കേസിൽ പിടിയിലായ അനീഷ്, മാത്യൂവിനെ കൊലപ്പെടുത്തിയ വിവരം പൊലീസിനോട് പറയുകയായിരുന്നു. മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് ആണെന്ന് അനീഷ് വെളിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് മൂന്നുനില കെട്ടിടം പൊളിച്ച് മൃതദേഹം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയത്.

കെട്ടിടത്തിന്‍റെ ഒരു തറഭാഗം പൊളിക്കുന്നതിന് ഉടമ ജേക്കബ് മാത്യു പൊലീസിന് അനുമതി നൽകുകയും ചെയ്തു. ആഴത്തിൽ കുഴിയെടുത്തതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്താനായത്. കെട്ടിടത്തിന് സാരമായ കേടുപാട് ഉണ്ടായി. കെട്ടിടത്തിന്‍റെ പല ഭാഗങ്ങളിലും കോൺക്രിറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റേണ്ടിവന്നു. ഇതോടെ അറ്റകുറ്റപ്പണി നടത്താൻ ആയിരകണക്കിന് രൂപ ഉടമയ്ക്ക് ചെലവാകുകയും ചെയ്തു. കൂടാതെ ഷോപ്പിങ് കോംപ്ലക്സിലെ നിരവധി കടകൾ മൃതദേഹം വീണ്ടെടുക്കുന്നതുമായി കെട്ടിടം പൊളിക്കുന്നതിനിടെ അടച്ചിടുകയും ചെയ്തു ഈ സാഹചര്യത്തിലാണ് ജേക്കബ് മാത്യൂ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ തന്നെ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനം ഉണ്ടായത്. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നടത്തിയ വിലയിരുത്തലിന് ശേഷമാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 31, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍