നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Kerala police | പണംവെച്ച് ചീട്ടുകളിച്ചതിന് ഗ്രേഡ് എസ്ഐ പിടിയിൽ; വകുപ്പുതല നടപടി ഉണ്ടാകും

    Kerala police | പണംവെച്ച് ചീട്ടുകളിച്ചതിന് ഗ്രേഡ് എസ്ഐ പിടിയിൽ; വകുപ്പുതല നടപടി ഉണ്ടാകും

    വിനോദ് കുമാറിനൊപ്പം ചീട്ടുകളിച്ച മറ്റ് അഞ്ചുപേർ കൂടി പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരിൽനിന്ന് 17500 രൂപയും പൊലീസ് പിടിച്ചെടുത്തു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോഴിക്കോട്: പണം വെച്ച്‌ ചീട്ടുകളിച്ചതിന് ഗ്രേഡ് എസ്.ഐ (Kerala Police) അറസ്റ്റിലായി. കോഴിക്കോടാണ് സംഭവം. കോഴിക്കോട് (Kozhikode) സിറ്റി പൊലീസ് ഗ്രേഡ് എസ്‌ഐ വിനോദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ കക്കോടിക്ക് അടുത്ത് രണ്ടു ദിവസം മുമ്പാണ് ഗ്രേഡ് എസ്ഐയായ വിനോദ് സുഹൃത്തുക്കൾക്കൊപ്പം ചീട്ടുകളിച്ചത്.

      വിനോദ് കുമാറിനൊപ്പം ചീട്ടുകളിച്ച മറ്റ് അഞ്ചുപേർ കൂടി പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരിൽനിന്ന് 17500 രൂപയും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വകുപ്പ് തല നടപടിക്ക് വടകര റൂറല്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ട്.



      അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ച രണ്ട് ഗ്രേഡ് എസ്ഐമാർക്ക് സസ്പെൻഷൻ

      മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് മലപ്പുറം (Malappuram) കാടാമ്പുഴ (Kadambuzha) പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (Suspension). ഗ്രേഡ് എസ് ഐമാരായ (Grade SIs) സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ് ചെയ്തത്.

      ഇക്കൊല്ലം ഓഗസ്റ്റിൽ ആണ് സംഭവം. വെട്ടിച്ചിറക്ക് അടുത്ത് കർണാടക സ്വദേശിയുടെ ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. മിനി ലോറിയിടിച്ച് ആയിരുന്നു അപകടം. അപകടത്തിൽ മരിച്ച കർണാടക ജാക്കിലി സ്വദേശി വിൻസെന്റ് എന്നയാളുടെ TN 30 S 9870 എന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള ബൈക്ക് ആണ് ആണ് പോലീസുകാർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത്. ഈ ബൈക്ക് മരിച്ച ആളുടെ വേണ്ടപ്പെട്ടവർക്ക് തന്നെ വിട്ട് കൊടുത്തു എന്ന് രേഖ ഉണ്ടാക്കി ആണ് ഇവർ ബൈക്ക് ഉപയോഗിച്ചിരുന്നത്.

      Also Read- Dismissed| മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽ നിന്നും പണം തട്ടിയ പൊലീസുകാരനെ പിരിച്ചുവിട്ടു

      സംഭവത്തിന് എതിരെ പോലീസിന് ഉള്ളിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നു. വിവരങ്ങൾ അറിഞ്ഞ മലപ്പുറം എസ് പി സുജിത്ത് ദാസ് എസ് താനൂർ ഡിവൈഎസ്പി ക്ക് നൽകിയ നിർദേശപ്രകാരം ആണ് പിന്നീട് അന്വേഷണം നടന്നത്. ഇതിനെ തുടർന്ന് ആണ് ഗ്രേഡ് എസ് ഐമാരായ സന്തോഷിനെയും പോളിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആകും ഇനി വകുപ്പു തല അന്വേഷണം നടത്തുക.

      തൃശൂർ സ്വദേശികളായ സന്തോഷും പോളിയും അടുത്തിടെ ആണ് മലപ്പുറത്തേക്ക് സ്ഥലം മാറി എത്തിയത്. മുമ്പ് മലപ്പുറം കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ തൊണ്ടി മുതൽ ആയ നിരോധിത പുകയില ഉത്പന്നങ്ങൾ മറിച്ച് വിറ്റ കേസിൽ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ആണ് വീണ്ടും പോലീസിന് തന്നെ അപമാനം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള നടപടി പോലീസുകാരിൽ നിന്ന് ഉണ്ടായത്.
      Published by:Anuraj GR
      First published: