• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു; 2016 മുതൽ ആത്മഹത്യ ചെയ്തത് 61 പൊലീസുകാർ

പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു; 2016 മുതൽ ആത്മഹത്യ ചെയ്തത് 61 പൊലീസുകാർ

എസ്എച്ച്ഒയുടെ മാനസികപീഡനം മൂലമാണ് രാധാകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇദ്ദേഹത്തിന്‍റെ സഹോദരൻ ആരോപിച്ചിരുന്നു.

grade si radhakrishnan

grade si radhakrishnan

  • Last Updated :
  • Share this:
    തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഡ്രസിങ് റൂമിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ ആശുപത്രിയിൽ മരിച്ചു. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായ രാധാകൃഷ്ണനാണ്(53) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത്. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിയാണ് രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തു മണിയോടുകൂടിയായിരുന്നു ആത്മഹത്യ ശ്രമം ഉണ്ടായത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

    ഇതോടെ 2016 മുതലുള്ള കാലയളവിൽ കേരളത്തിൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം 61 ആയി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം 50 പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

    തുണിയിൽ കെട്ടി തൂങ്ങി മരിക്കാൻ ശ്രമിച്ച രാധാകൃഷ്ണനെ അബോധാവസ്ഥയിൽ സഹപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ആദ്യം ഇയാളെ വിളപ്പിൽശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടന്ന് ഇന്നു രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

    രാധാകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമായിരുന്നില്ല. ഇത് സംബന്ധിച്ച് വിളപ്പിൽശാല പോലീസ് അന്വേഷണം ആരംഭിച്ചു. രാധാകൃഷ്ണൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് സഹപ്രവർത്തകരായ പൊലീസുകാർ വ്യക്തമാക്കുന്നത്. അതേസമയം എസ്എച്ച്ഒയുടെ മാനസികപീഡനം മൂലമാണ് രാധാകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇദ്ദേഹത്തിന്‍റെ സഹോദരൻ ആരോപിച്ചിരുന്നു.

    Also Read- തിരുവനന്തപുരത്ത് ഗ്രേഡ് എസ്ഐ ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം

    കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം 60ൽ അധികം പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. 2016- 13, 2017- 14, 2018- 13. 2019 ആഗസ്റ്റ് വരെ- 11 ഇങ്ങനെയാണ് ഔദ്യോഗിക കണക്ക്. ജോലി സമർദവും മാനസിക സമ്മർദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോർട്ട്.

    പൊലീസുകാരുടെ ആത്മഹത്യയിൽ തിരുവനന്തപുരം റൂറൽ ജില്ലയാണ് മുന്നിൽ DYSP ഉൾപ്പെടെ എട്ട് പൊലീസുകാരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ആലപ്പുഴയില്‍ അഞ്ചും തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ നാല് വീതവും പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. എഎസ്ഐ റാങ്കിലുള്ള 16 പേരാണ് ജീവനൊടുക്കിയത്. സിവിൽ ഓഫിസര്‍ തസ്തികയിൽ നാല് വനിതാ സിവിൽ പൊലീസർമാർ ഉൾപ്പെടെ 25 പേരും.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Anuraj GR
    First published: