• HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഒരു ലോ‍ഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് പോരാ'; കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങുന്ന കണിശക്കാരൻ ഗ്രേഡ് എസ്ഐ

'ഒരു ലോ‍ഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് പോരാ'; കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങുന്ന കണിശക്കാരൻ ഗ്രേഡ് എസ്ഐ

സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിൽ പെട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് കണക്കുപറഞ്ഞ് പിരിക്കുന്നത്.

  • Share this:

    കൊച്ചി: മണ്ണ് കടത്താൻ കൈക്കൂലി ആവശ്യപ്പെടുന്ന എറണാകുളം അയ്യമ്പുഴ ഗ്രേഡ് എസ്. ഐയുടെ ദൃശ്യങ്ങൾ പുറത്ത്. രണ്ട് ലോഡ് മണൽ കടത്താൻ 500 രൂപ പോരെന്ന് എസ്. ഐ . കൂടുതൽ പണം ചോദിച്ചു വാങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രണ്ടു ലോഡ് മണ്ണ് കടത്താൻ 500 രൂപ കൈക്കൂലി പോരെന്ന് ഗ്രേഡ് എസ്.ഐ. ബൈജു കുട്ടൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

    സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിൽ പെട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് കണക്കുപറഞ്ഞ് പിരിക്കുന്നത്. നിരവധി ക്വാറികളും മണ്ണെടുപ്പ് കേന്ദ്രങ്ങളുമുളള മേഖലയാണ് അയ്യമ്പുഴ. മണ്ണുകടത്തിന് ലോറിക്കാർ കൊടുത്ത പണം കുറഞ്ഞുപോയെന്നാണ് എസ് ഐയുടെ പരാതി.

    Also Read-സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് കെഎസ്ആർടിസി ബസ് തടഞ്ഞിട്ട കാർ യാത്രികർ അറസ്റ്റിൽ

    ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എറണാകുളം ജില്ല പോലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നൽകി . സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്.പി വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി ഉണ്ടാകുമെന്നും റൂറൽ എസ്. പി അറിയിച്ചു. മാർച്ച് മാസത്തിലാണ് സംഭവമെന്നാണ് സൂചന .

    Published by:Jayesh Krishnan
    First published: