മലപ്പുറം: മലപ്പുറം വണ്ടൂരിൽ എംഡിഎംഎയുമായി ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. വണ്ടൂർ പുല്ലങ്കോട് ചൂരപിലാൻ വീട്ടിൽ മുഹമ്മദ് നിഹാൽ ( 23) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ ബിഎസ്സിഎംഐടി റേഡിയോളജി മൂന്നാം വർഷ വിദ്യാർത്ഥിയാണ് നിഹാൽ. പ്രതിയിൽ നിന്നും 26 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം വിൽപ്പനക്കായി എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ ഒരാളാണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിൻ്റെ നിർദ്ദേശപ്രകാരം വണ്ടൂർ എസ്ഐ മുസ്തഫ ടി പിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also read- കോഴിക്കോട് വിദ്യാർഥിനികൾക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ കസ്റ്റഡിയിൽ
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കുറഞ്ഞ വിലക്കു എംഡിഎംഎ വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് 3500- 4000 രൂപക്കാണ് വിൽപ്പന നടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.