• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case | കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ് ശിക്ഷ

Pocso Case | കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ് ശിക്ഷ

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  • Share this:
    കാസര്‍കോട് : കാഞ്ഞങ്ങാട് കൊച്ചുമകളെ പീഡിപ്പിച്ച (Rape Case) മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ്  ശിക്ഷ വിധിച്ച് കോടതി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. തടവിന് പുറമെ 20,000 രൂപ പിഴയും അടയ്ക്കണം.

     Also Read- എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്

    പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവനുഭവിക്കണമെന്നും ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാറിന്റെ വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബിന്ദു ഹാജരായി.

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ


    തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇതര സംസ്ഥാന തൊഴിലാളിയെ (Migrant Worker) തിരുവനന്തപുരത്ത് (Thiruvananthapuram) നിന്നും പിടികൂടി. വിളപ്പിൽശാലയിൽ വെച്ചാണ് അസം സ്വദേശിയായ റിബുൻ അഹമ്മദിനെ പൊലീസ് പിടികൂടിയത്.

    16-കാരിയായ പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ പ്രതി നാടുവിടുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിൽ ജോലി ചെയ്യവെയായിരുന്നു പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. ഗർഭിണിയായ പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകിയിരുന്നു.

    നാടുവിട്ട ശേഷം വീണ്ടും കേരളത്തിൽ തിരിച്ചെത്തി പല സ്ഥലങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

    പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നാല് യുവാക്കൾ അറസ്റ്റിൽ

    ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (Minor Girl) പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഉപ്പുതറ (Upputhara) ലോൺട്രി കടുവിനാൽ അഖില്‍ രാധാകൃഷ്ണന്‍, വൃന്ദാവനിൽ അനന്തുരാജന്‍, കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേൽ വിഷ്ണു ബിജു, കരിന്തരുവി കാപ്പിക്കാട് ലയത്തിൽ കിരണ്‍ വനരാജന്‍ എന്നിവരെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്.

    2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രതികള്‍ 17 കാരിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

     Also Read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ

    പീഡനത്തിനിരയായ പെണ്‍കുട്ടി അടുത്തിടെ ഗര്‍ഭിണിയായി. ഇക്കാര്യം 17 കാരി യുവാക്കളെ അറിയിച്ചതോടെ ഇവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ നാലുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉപ്പുതറ സി ഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
    Published by:Arun krishna
    First published: