• HOME
  • »
  • NEWS
  • »
  • crime
  • »
  • 'കാന്‍സര്‍ ബാധിതയായ തൊണ്ണൂറുകാരിയുടെ മരണം കൊലപാതകം'; ചെറുമകന്‍ അറസ്റ്റില്‍

'കാന്‍സര്‍ ബാധിതയായ തൊണ്ണൂറുകാരിയുടെ മരണം കൊലപാതകം'; ചെറുമകന്‍ അറസ്റ്റില്‍

സംസ്കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോൾ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയിൽപെ‌‌ട്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 

  • Last Updated :
  • Share this:
    കൊല്ലം കുന്നിക്കോട്  കാൻസർ ബാധിതയായിരുന്ന തൊണ്ണൂറ് വയസ്സകാരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മരണാനന്തരച്ചടങ്ങുകൾക്കിടെ നാട്ടുകാർക്ക് തോന്നിയ സംശയത്തെത്തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മ (90) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊന്നമ്മയുടെ മകളുടെ മകൻ സുരേഷ് കുമാറിനെ (ഉണ്ണി-35) പൊലീസ് അറസ്റ്റ് ചെയ്തു.

    പൊന്നമ്മയും മകൾ സുമംഗലയും ഒരേ വീട്ടിലായിരുന്നു താമസം. സുമംഗലയുടെ മകനും ടാക്സി ഡ്രൈവറുമായ സുരേഷ് കുമാർ  വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തി മുത്തശ്ശിയുമായി വഴക്കിടുകയും മർദിക്കുകയും ചെയ്തിരുന്നു. പിന്നീട് വായിലും ദേഹത്തും ചോരയൊലിപ്പിച്ചു മരിച്ചു കിടക്കുന്ന പൊന്നമ്മയെയാണ് സുമംഗല കണ്ടത്.

    Also Read :- ഉത്രാടദിനത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

    കാൻസർ രോഗ ബാധിതയായതിനാല്‍ ചോര ഛർദിച്ചു മരിച്ചതാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇന്നലെ സംസ്കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോൾ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയിൽപെ‌‌ട്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

    കൊച്ചിയിൽ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം

    കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജിൻ സഹീർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി കിരൺ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കലൂർ ലിസി ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം.

    ഒരു മാസത്തിനിടെ നഗരത്തിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. മുൻ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. രണ്ട് വർഷമായി കിരണും കൊല്ലപ്പെട്ട സജിനുമായി തർക്കം നിലനിൽക്കുന്നുണ്ട്. സോഷ്യൽമീഡിയ പോസ്റ്റ് ആണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

    അതേസമയം, കൊച്ചിയിലെ ക്രമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കമ്മീഷണർ സിഎച്ച് നഗാരാജു പറഞ്ഞു. ലഹരി നിർമാണം സംബന്ധിച്ച അന്വേഷണം ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Also Read :- കലൂർ കൊലപാതകം; സോഷ്യൽ മീഡിയ പോസ്റ്റ് കൊലപാതകത്തിന് പ്രകോപനമായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

    കൊച്ചിയിൽ കഴിഞ്ഞ മാസം ഫ്ലാറ്റിനുള്ളിൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ അർഷാദ് കുറ്റം സമ്മതിച്ചിരുന്നു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. കാസർകോട് നിന്നാണ് അർഷാദിനെ അറസ്റ്റ് ചെയ്തത്.

    മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റിൽ വച്ച് കൊലപെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരിമരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

    കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

    സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് ഒളിപ്പിച്ചത്. മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു.
    Published by:Arun krishna
    First published: