നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറം രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭർത്താവായ അധ്യാപകൻ

  മലപ്പുറം രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭർത്താവായ അധ്യാപകൻ

  സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സ്വർണാഭരണങ്ങൾ കവരാൻ ആയിരുന്നു കൊലപാതകം

  പ്രതി നിഷാദ് അലി

  പ്രതി നിഷാദ് അലി

  • Share this:
  മലപ്പുറം രാമപുരത്ത് വീട്ടിൽ തനിച്ച്  താമസിച്ചിരുന്ന 72 കാരിയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭർത്താവ്. പ്രതി മമ്പാട് സ്വദേശി  പാന്താർ വീട്ടിൽ നിഷാദ് അലിയെ പൊലീസ് അറസ്റ്റ്  ചെയ്തു. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സ്വർണം കവരാൻ വേണ്ടി ആയിരുന്നു കൊലപാതകം. ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള നിഷാദ് അലി മമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപകൻ  ആണ്.

  കഴിഞ്ഞ ജൂൺ 16 നാണു രാമപുരം ബ്ലോക്ക് പടിയിൽ താമസിക്കുന്ന മുട്ടത്തിൽ ആയിഷ(72) യെ വീട്ടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിലെ മുറിവുകളും വാരിയെല്ല് പൊട്ടിയതും  കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടി. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ ആയിരുന്നു കൃത്യം എന്നത് പൊലീസിന് വെല്ലുവിളിയായി. വീട്ടിൽ പാതി കുടിച്ച ചായയും ഓംലെറ്റും കണ്ടെത്തിയത് മരിച്ച ആയിഷയ്ക്ക് പരിചയം ഉള്ള, അടുത്ത ആരോ വന്നിരുന്നു എന്നതിന്റെ സൂചനയായി എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

  ബന്ധത്തിൽ ഉള്ളവരുടെ എല്ലാം ചരിത്രം പരിശോധിച്ച പൊലീസിൻ്റെ അന്വേഷണം നിഷാദിലേക്ക് എത്തി. മമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഗസ്റ്റ് അധ്യാപകൻ ആയിരുന്ന നിഷാദ് അലി ഇവിടെ ഒരു മോഷണ കേസിലും ഉൾപ്പെട്ടിരുന്നു. ഓൺലൈൻ നെറ്റ് വർക് ഇടപാടുകൾ നടത്തി 50 ലക്ഷത്തിലേറെ കടം ഉള്ള നിഷാദ് വിദ്യാർഥികളിൽ നിന്നും  സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം പണം കടം വാങ്ങിയിരുന്നു. നിഷാദിൻ്റെ നീക്കങ്ങളും ബാങ്ക് അക്കൗണ്ടുകളും മറ്റും നിരീക്ഷിച്ച് ശാസ്ത്രീയ തെളിവുകൾ കൂടി ശേഖരിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

  Also Read- സ്കാനിങിന് എത്തിയ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു; എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റിൽ

  ജൂലൈ 16ന് രാവിലെ പത്തുമണിയോടെയാണ് നിഷാദ് അലി ആയിഷുമ്മയുടെ വീട്ടിലെത്തിയത്‌. സ്വർണാഭരണങ്ങൾ ചോദിച്ചെങ്കിലും ആയിഷുമ്മ കൊടുത്തില്ല.  പ്രതി  ഗ്ലൗസ് ധരിച്ച് ആണ് ഇവരെ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്. തുടർന്ന് സ്വർണാഭരണങ്ങൾ കവർന്ന് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു . ഇതിന് ശേഷം മരണ വിവരം അറിഞ്ഞ് മറ്റുള്ളവർക്ക് ഒപ്പം ആശുപത്രിയിൽ എത്തുകയും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. മുൻപ് രണ്ടു വട്ടം പ്രതി കൃത്യം നടത്താൻ ശ്രമം നടത്തിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആ സമയത്ത് എല്ലാം  വീടിന് അടുത്ത് ആളുകൾ ഉള്ളത് കൊണ്ട് കൃത്യം നടത്താൻ ആയില്ല.

  മരണശേഷം  പ്രതി നടത്തിയ നീക്കങ്ങൾ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. നിരവധി സിംകാർഡുകളെടുത്ത് മുംബൈ, ഗോവ തുടങ്ങിയ  സ്ഥലങ്ങളിൽ പോയി സ്വിച്ച് ഓഫാക്കി. ഐടി അദ്ധ്യാപകൻ കൂടിയായ പ്രതി തൻ്റെ വിദ്യാർത്ഥികളോടും സുഹൃത്തുക്കളോടും പണം കടം ചോദിച്ചും മറ്റും പൊലീസിൻ്റെ നീക്കങ്ങളറിയാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു.

  Also Read- ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇളയച്ഛനെതിരെ കേസ്

  മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ പി എസിൻ്റെ നേതൃത്വത്തിൽ  പെരിന്തൽമണ്ണ ഡിവൈ എസ് പി  എം. സന്തോഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ് പി കെ എം ബിജു, മങ്കട സി ഐ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ  സി പി മുരളീധരൻ, ഷാഹുൽ ഹമീദ്, സി പി സന്തോഷ്കുമാർ, പ്രശാന്ത് പയ്യനാട്, എം മനോജ്കുമാർ, ദിനേഷ് കെ, പ്രബുൽ, അഷറഫ് കൂട്ടിൽ, ബിന്ദു, എം പി ഷൈലേഷ്  എന്നിവരടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് രാമപുരത്ത് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
  Published by:Rajesh V
  First published:
  )}