• HOME
  • »
  • NEWS
  • »
  • crime
  • »
  • പാരസെറ്റമോൾ ഗുളിക അമിത അളവിൽ നൽകി ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗ്രീഷ്മയുടെ മൊഴി

പാരസെറ്റമോൾ ഗുളിക അമിത അളവിൽ നൽകി ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗ്രീഷ്മയുടെ മൊഴി

ഇതിനായി അൻപതിലേറെ ഗുളികകള്‍ കുതിർത്ത് കയ്യിൽ സൂക്ഷിച്ചിരുന്നെന്നും ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്

  • Share this:
    തിരുവനന്തപുരം: പാരസെറ്റമോൾ ഗുളികകൾ അമിത അളവിൽ നൽകി ഷാരോണിനെ കൊലപ്പെടുത്താൻ മുൻപ് ശ്രമിച്ചിട്ടുണ്ടെന്ന് ഗ്രീഷ്മയുടെ മൊഴി. നെയ്യൂരിലെ കോളേജിലെ തെളിവെടുപ്പിനിടെയാണ് ഗ്രീഷ്മ മൊഴി നൽകിയത്. ഗ്രീഷ്മയുമായി അന്വേഷണ സംഘം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി.

    ഷാരോണിനെ കൊലപ്പെടുത്താൻ മുൻപും ശ്രമിച്ചിട്ടുണ്ടെന്നാണ് ഗ്രീഷ്മയുടെ മൊഴി. നെയ്യൂരിലെ കോളജിൽ നടത്തിയ ജ്യൂസ് ചലഞ്ച് ഇതിന്റെ ഭാഗമായിരുന്നുവെന്ന് അന്വേഷണ സംഘത്തോട് ഗ്രീഷ്മ സമ്മതിച്ചു.

    പാരസെറ്റമോൾ ഗുളികകൾ അമിത അളവിൽ നൽകാനാണ് ശ്രമിച്ചത്. ഇതിനായി അൻപതിലേറെ ഗുളികകള്‍ കുതിർത്ത് കയ്യിൽ സൂക്ഷിച്ചിരുന്നെന്നും ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. നെയ്യൂരിലെ കോളേജിലും, ജ്യൂസ് വാങ്ങിയ അഴകിയ മണ്ഡപത്തെ കടയിലും, ജൂസ് ചലഞ്ച് നടന്ന കുഴിത്തുറ പാലത്തിന് സമീപവും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

    Also Read- ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് എജിയുടെ നിയമോപദേശം; അന്വേഷണം കൈമാറിയേക്കും

    കേസന്വേഷണം തമിഴ്നാട് പോലീസിന് കൈമാറാനുള്ള സാധ്യത ഉണ്ടെങ്കിലും തെളിവുകൾ പരമാവധി സമാഹരിക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഗ്രീഷ്മയുടെ ശബ്ദ പരിശോധനയും ഉടൻ നടത്തും.

    തമിഴ്നാട് രാമവർമ്മൻ ചിറയിൽ പ്രതിയുടെ വീട്ടിലും തിരുവനന്തപുരം വെട്ടുകാട് പള്ളി,വേളി ബോട്ട് ക്ലബ് എന്നവിടങ്ങളിലും നേരത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
    Published by:Anuraj GR
    First published: