നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹത്തിന് മുമ്പ് വരനും വധുവിന്‍റെ കാമുകനും ഏറ്റുമുട്ടി; രണ്ടുപേർക്കുമെതിരെ കേസ്

  വിവാഹത്തിന് മുമ്പ് വരനും വധുവിന്‍റെ കാമുകനും ഏറ്റുമുട്ടി; രണ്ടുപേർക്കുമെതിരെ കേസ്

  തലേദിവസം വധുവിന്റെ കാമുകൻ തനിക്ക് യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് വരനെ അറിയിച്ചു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാകുകയും, പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വിവാഹത്തിന് തലേദിവസം വരനും വധുവിന്‍റെ കാമുകനും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ വെടിവെയ്പ്പ്. വധുവിന്‍റെ കാമുകന് നേരെ വരൻ വെടിയുതിർക്കുകയായിരുന്നു. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് സംഭവം. ഇരുവർക്കുമെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

   തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നത്. ബറോഡ പോലീസ് സ്റ്റേഷന് കീഴിലുള്ള പണ്ടോള ഗ്രാമത്തിൽ താമസിക്കുന്ന പവൻ എന്ന യുവാവുമായി ഒരു പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇവരുടെ വിവാഹം ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചതായിരുന്നു. എന്നാൽ, തലേദിവസം വധുവിന്റെ കാമുകൻ കുൽവീർ എന്ന ജസ്വീർ സിംഗ് തനിക്ക് യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് പവനെ അറിയിച്ചു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാകുകയും, പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് പവൻ പിസ്റ്റളെടുത്ത് കുൽവീറിനെ വെടിവെച്ചത്.

   കുൽവീറിന്റെ അരക്കെട്ടിലാണ് വെടിയേറ്റത്. ഈ സമയത്ത് പവന്‍റെ സഹോദരന്മാരായ ഗോകുലും ദിൽ‌കുഷും ഉണ്ടായിരുന്നു. കുൽവീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പവാനും സഹോദരന്മാർക്കും എതിരെ ഐപിസി സെക്ഷൻ 307 പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുൽവീറിനെതിരായ പീഡനത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും പോലീസ് കേസെടുത്തു.

   Also Read- തിരുവനന്തപുരത്ത് വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ

   സംഭവത്തിൽ കുൽവീർ ചികിത്സയിലാണ്. പോലീസ് ഇതുവരെ പവനെയും സഹോദരൻമാരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു പഴയ കുടുംബ തർക്കത്തെ തുടർന്നാണ് സംഭവം നടന്നതെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എ.എസ്.പി പ്രേംലാൽ കുർവെ മാധ്യമങ്ങളോട് പറഞ്ഞു.

   പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെത്തിയത് മഴക്കോട്ട് ധരിച്ച്

   കനത്ത മഴയ്ക്കിടെ വീട്ടിലേക്ക് അതിക്രമിച്ചയാൾ വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് ഞായറാഴ്ച പുലര്‍ച്ചെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് വീട്ടമ്മ പൊലീസിനോട് പറഞ്ഞത്.

   പുലർച്ചെ വീടിന്റെ മുൻവശത്തെ വാതിലിലൂടെ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടമ്മയെ ബലമായി പിടിച്ചു തള്ളിയശേഷം റബ്ബര്‍ പന്ത് വായില്‍ തിരുകി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. കുതറിമാറിയ ഇവർ കനത്ത മഴയ്ക്കിടെ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി പുറത്തേക്ക് വന്ന് ഇരുട്ടില്‍ മറഞ്ഞുവെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റു.

   നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കുന്നത്തുനാട് പൊലീസ് പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. പെരുമ്പാവൂര്‍ ഡിവൈ എസ് പി ഇ പി റെജി, ഇൻസ്പെക്ടർ വി ടി ഷാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
   Published by:Anuraj GR
   First published:
   )}