നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • വിവാഹത്തിന് തൊട്ടുമുമ്പ് വരനെ കാണാതായി; വരന്‍റെയൊപ്പം വന്നയാളെ വിവാഹം കഴിച്ച് വധു

    വിവാഹത്തിന് തൊട്ടുമുമ്പ് വരനെ കാണാതായി; വരന്‍റെയൊപ്പം വന്നയാളെ വിവാഹം കഴിച്ച് വധു

    വരന്‍റെയൊപ്പം വന്ന ഒരാൾ പ്രശ്നപരിഹാരത്തിനായി തങ്ങളുടെ കൂട്ടത്തിലെ ഒരു യുവാവ് വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചത്.

    Marriage

    Marriage

    • Share this:
      കാൺപുർ: വിവാഹത്തിന് തൊട്ടുമുമ്പ് വരനെ കാണാതായതോടെ, വരന്‍റെയൊപ്പം ചടങ്ങിനായി വന്നയാളെ വിവാഹം കഴിച്ച് വധു. ഉത്തർപ്രദേശിലെ മഹാരാജ്പുരിൽ രണ്ടു ദിവസം മുമ്പാണ് ഈ സംഭവം ഉണ്ടായത്. വിവാഹത്തിനായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എത്തിയശേഷമാണ് വിവാഹമണ്ഡപത്തിൽനിന്ന് വരനെ കാണാതായത്.

      വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വരനെ കാണാതായത്. ഇതോടെ വരനെ തിരഞ്ഞു ബന്ധുക്കളും വധുവിന്‍റെ ബന്ധുക്കളും നാട്ടിലാകെ അലഞ്ഞു. എന്നാൽ വരന്‍റെ പൊടിപോലും കണ്ടെത്താൻ ഇവർക്ക് സാധിച്ചില്ല. ഇതോടെ വിവാഹം മുടങ്ങുമെന്ന ഘട്ടമെത്തി. അതിനിടെ വരന്‍റെ വധുവിന്‍റെയും വീട്ടുകാർ തമ്മിൽ തർക്കവും തുടങ്ങി. അതിനിടെയാണ് വരന്‍റെയൊപ്പം വന്ന ഒരാൾ പ്രശ്നപരിഹാരത്തിനായി തങ്ങളുടെ കൂട്ടത്തിലെ ഒരു യുവാവ് വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചത്.

      ആദ്യമൊന്ന് പകച്ചുപോയെങ്കിലും വധു വിവാഹത്തിന് സമ്മതിച്ചു. ഇതോടെ, മുൻ നിശ്ചയപ്രകാരം അതേ വേദിയിൽ വധു, താൻ വിവാഹം കഴിക്കേണ്ടിയിരുന്ന ആൾക്കൊപ്പം വന്ന സംഘത്തിലെ യുവാവിനെ ജീവിതപങ്കാളിയാക്കി.

      വിവാഹം നടന്നശേഷം വധുവും കുടുംബവും പൊലീസ് സ്റ്റേഷനിലെത്തി, വിവാഹം കഴിക്കേണ്ടിയിരുന്ന ആൾക്കും കുടുംബത്തിനുമെതിരെ പരാതി നൽകി. അതിനിടെ വരന്‍റെ കുടുംബവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതായ തന്‍റെ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവരുടെ പരാതി. സംഭവത്തെക്കുറിച്ച് പൊലീസ അന്വേഷിച്ചുവരികയാണെന്ന് മഹാരാജ്പുർ ഇൻസ്പെക്ടർ ശേഷ് നരെയ്ൻ പാണ്ഡേ പറഞ്ഞു.

      ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിനിടെ മധ്യസ്ഥനായി ഇടപെട്ടയാൾ അടിയേറ്റു മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയ്ക്കടുത്തുള്ള പ്രേം നഗർ എന്ന സ്ഥലത്താണ് നാടി ഞെട്ടിച്ച സംഭവം ഉണ്ടായത്. നവീൻ എന്നയാൾ ഭാര്യ ദീപ് മാലയെ ഒരു വടിയെടുത്ത് അടിക്കുന്നതിനിടെ, ഇവരുടെ ഇടയിൽ അകപ്പെട്ട അയൽക്കാരൻ അർജുൻ(24) ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ദീപ് മാലയെ രക്ഷിക്കാനായി ഇവരുടെ ഇടയ്ക്കു കയറിയ അർജുനെ നവീൻ പൊതിരെ തല്ലുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അർജുൻ കുഴഞ്ഞു വീണു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

      Also Read-ഫോണിലെ ശല്യം നിർത്താൻ ചുംബനം വേണം; ഒടുവിൽ യുവാവിന് കിട്ടിയത് മതിയാകുവോളം സമ്മാനം

      ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ഗുരുതര നിലയിൽ അർജുനെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്. അർജുൻ നൽകിയ പരാതിയിൽ പൊലീസ് നവീനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് മാത്രമാണ് ഇയാൾക്കെതിരെ ചേർത്തതെന്ന് അർജുന്‍റെ ബന്ധുക്കൾ ആരോപിക്കുന്നു. നവീനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നും അവർ ആവശ്യപ്പെട്ടു.





      Published by:Anuraj GR
      First published:
      )}