• HOME
  • »
  • NEWS
  • »
  • crime
  • »
  • വില കൂടിയതോടെ കള്ളന്മാര്‍ക്കും ചെറുനാരങ്ങയോട് പ്രിയം; മോഷണം പോയത് നൂറുകിലോ

വില കൂടിയതോടെ കള്ളന്മാര്‍ക്കും ചെറുനാരങ്ങയോട് പ്രിയം; മോഷണം പോയത് നൂറുകിലോ

സംഭവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കം നോക്കിയാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്.

  • Share this:
    ഉത്തര്‍പ്രദേശില്‍ (Uttar Pradesh) വില കുതിച്ചുയര്‍ന്നതോടെ ചെറുനാരങ്ങ (lemon മോഷണവും വ്യാപകമാകുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് രണ്ടിടങ്ങളിലായാണ് നൂറുകിലോയിലേറെ ചെറുനാരങ്ങ മോഷണം പോയത സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലും ബരേയ്ലിയിലും ചെറുനാരങ്ങ മോഷണം നടന്നിരിക്കുന്നത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകായാണ്.സംസ്ഥാനത്ത് കിലോയ്ക്ക് 250 രൂപയാണ് ചെറുനാരങ്ങയുടെ വില.

    ഞായറാഴ്ച രാത്രിയാണ് ഷാജഹാന്‍പുരിലെ ബജരിയ മാര്‍ക്കറ്റിലെ ഗോഡൗണില്‍നിന്ന് 60 കിലോയോളം ചെറുനാരങ്ങ മോഷണം പോയത്. ഇവിടെ നിന്ന് 40 കിലോ ഉള്ളിയും 38 കിലോ വെളുത്തുള്ളിയും മോഷണം പോയിട്ടുണ്ട്. ബരേയ്ലിയിലെ ദെലാപീര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 50 കിലോയോളം ചെറുനാരങ്ങയാണ് മോഷണം പോയത്. സംഭവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കം നോക്കിയാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്.

    Amazon | ആമസോൺ വഴി കഞ്ചാവ് വിൽപന; കേസ് പ്രത്യേക ദൗത്യ സംഘത്തിന് കൈമാറി മധ്യപ്രദേശ് സർക്കാർ

    ആമസോൺ (Amazon) കഞ്ചാവ് (Ganja) വിൽപ്പന സംബന്ധിച്ച കേസ് അന്വേഷണം മധ്യപ്രദേശ് സർക്കാർ പ്രത്യേക ദൗത്യ സംഘത്തിന് (എസ്‌ടിഎഫ്) കൈമാറി. വിശാഖപട്ടണത്ത് നിന്ന് ആമസോൺ വഴി കഞ്ചാവ് എത്തിക്കുകയും പണം നേരിട്ട് നൽകുകയും ചെയ്യുന്ന മയക്കുമരുന്ന് കടത്തുകാരുടെ ഒരു സംഘത്തെ 2021 നവംബറിലാണ് മധ്യപ്രദേശ് പൊലീസ് പിടികൂടിയത്. ആമസോണിൽ വിൽപ്പനക്കാരനായി രജിസ്റ്റർ ചെയ്ത കമ്പനി 12 സ്ഥലങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തതായി മധ്യപ്രദേശ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

    2021 നവംബർ 15നാണ് മധ്യപ്രദേശില്‍ 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ വഴി കഞ്ചാവ് വാങ്ങുകയും വില്‍ക്കുകയും വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തുകയും ചെയ്തതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കുകയായിരുന്നു. ഉണക്കിയ തുളസി എന്ന പേരിലാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയത്.1000 കിലോഗ്രാം കഞ്ചാവ് ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

    നിരോധിത വസ്തുക്കളുടെ വില്‍പ്പനയ്ക്കായി തങ്ങളുടെ പ്ലാറ്റ്‌ഫോം പ്രതികള്‍ ഉപയോഗിച്ചു എന്ന് വ്യക്തമാക്കാന്‍ ആമസോണ്‍ എക്‌സിക്യൂട്ടീവിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബില്‍ പോലീസ് സംഘം സന്ദര്‍ശനം നടത്തിയിരുന്നു. അതേ സമയം എതെങ്കിവും വിതരണക്കാര്‍ നിയമലംഘനം നടത്തയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നാണ് ആമസോണ്‍ വക്താവ് അന്ന് അറിയിച്ചത്.

    Also Read- ആമസോൺ 8546 കോടി രൂപ കൈക്കൂലി നൽകിയത് ആർക്ക്? അന്വേഷണം വേണമെന്ന് കോൺഗ്രസ്

    വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായത്. കഞ്ചാവ് പായ്ക്ക് ചെയ്ത് സ്റ്റീവിയ ഇലകൾ (മധുര തുളസി) എന്ന പേരിൽ കടത്തിവിടുകയായിരുന്നു. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ സംബന്ധിച്ച് നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ബാധകമല്ല. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി ആയുധങ്ങൾ പോലും വിതരണം ചെയ്യാൻ കഴിയുമെന്നും മധ്യപ്രദേശ് പൊലീസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
    Published by:Jayashankar AV
    First published: