തൃശൂർ: പെട്രോൾ പമ്പിലെ ഹോട്ടലിൽ കഞ്ചാവ് ചെടി വളർത്തിയ അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കൊരട്ടിയിൽ ഡാൻസഫ് ടീമും പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ദേശീയ പാതയിൽ കൊരട്ടി ജെ ടി എസ് ജംഗ്ഷന് സമീപത്തെ എച്ച്പി പെട്രോൾ പമ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന റസറ്റോറന്റിലെ ജീവനക്കാരായ അസം സാദേശി ഭാരത് (29) ബംഗാൾ സ്വദേശി വിഷ്ണു (32) എന്നയാളുമാണ് പിടിയിലായത്.
റസ്റ്റോറന്റിന് പുറകിൽ ഇവർ താമസിക്കുന്ന ഭാഗത്താണ് ചെടി ചട്ടിയിൽ കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. കൊരട്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചാലക്കുട എക്സെസ് ഇൻസ്പെക്ടർ എസ് ബിജു ദാസിന്റെ സാന്നിദ്ധ്യത്തിൽ ഇത് കഞ്ചാവ് ചെടികൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Also read-ഒരേ രീതിയിൽ സൂപ്പർ മാർക്കറ്റിൽ മൂന്നു തവണ കവർച്ച; കള്ളന്റെ പിന്നാലെ പൊലീസ്
കൊരട്ടി എസ് എച്ച് ഒ ബി കെ അരുൺ തൃശൂർ റൂറൽ ഡാൻസഫ് എസ്ഐ. സ്റ്റീഫൻ വി.ജി, ഗ്രേഡ് എസ്ഐ ജയകൃഷ്ണൻ, ഡാൻസഫ് ടീം അംഗങ്ങളായ ജോബ്, സി എ, ഷൈൻ ടി ആർ, സൂരജ് വി ദേവ്, ലിജു ഇയ്യാനി, ബിനു, മിഥുൻ. ആർ. കൃഷ്ണ, ഷറഫുദ്ധീൻ, മാനുവൽ എംവി, എസ് ഐ മാരായ മുഹമദ് ഷിഹാബ് കുട്ടമ്മശ്ശേരി സിദ്ധിഖ് അബ്ദുൾ ഖാദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.