നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized| ഗുജറാത്തിൽ 600 കോടിയുടെ ലഹരിവസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റിൽ

  Drug Seized| ഗുജറാത്തിൽ 600 കോടിയുടെ ലഹരിവസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റിൽ

  120 കിലോഗ്രാം ഹെറോയിനുമായാണ് മൂന്ന് പേരെ പിടികൂടിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   120 കിലോഗ്രാം ഹെറോയിനുമായി (heroin)ഗുജറാത്തിൽ മൂന്ന് പേർ പിടിയിൽ. തീവ്രവാദ വിരുദ്ധ സേനയാണ് (Anti-Terrorist Squad )600 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പൊലീസുമായി ചേർന്നാണ് എടിഎസ് സംഘത്തെ പിടികൂടിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

   മുക്താർ ഹുസ്സൈൻ എന്ന ജബ്ബാർ ജോഡിയ, ഷംസുദ്ദീൻ ഹുസ്സൈൻ സയ്യിദ്, ഗുലാം ഹുസ്സൈൻ ഉമർ ഭാഗദ് എന്നിവരാണ് അറസ്റ്റിലായത്. കടൽമാർഗം എത്തിച്ച ലഹരിവസ്തുക്കളാണ് പിടികൂടിയതെന്നാണ് എടിഎസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.

   പാകിസ്ഥാനിൽ നിന്ന് ബോട്ടിൽ എത്തിച്ച ലഹരിവസ്തുക്കൾ മുക്താർ ഹുസ്സൈനും ഗുലാം ഭാഗദും ചേർന്ന് സ്വീകരിച്ചുവെന്നാണ് പ്രാഥമി അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് എടിഎസ് പറയുന്നു. 2019ൽ 227 കിലോ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പാകിസ്ഥാൻ സ്വദേശിയായ സാഹിദ് ബഷീർ ബലോച്ചാണ് ലഹരിവസ്തുക്കൾ അയച്ചതെന്നും എടിഎസ്.

   ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ കള്ളക്കടത്തുകാരെ ഏൽപ്പിക്കാനായിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് അറിയിച്ചു.

   Also Read-മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടില്‍; സ്വര്‍ണവുമായി ഇറങ്ങിയോടിയ കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

   കഴിഞ്ഞ സെപ്റ്റംബറിൽ കച്ചിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഏകദേശം 21,000 കോടി രൂപ വിലമതിക്കുന്ന 3,000 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയതെന്നായിരുന്നു അന്ന് വിശദീകരിച്ചത്. രണ്ട് കാർഗോ കണ്ടെയ്നറുകളിലായിട്ടായിരുന്നു അന്ന് മയക്കുമരുന്ന് കടത്തിയത്.

   മയക്കു മരുന്ന് വേട്ട തുടരുന്നു; മങ്കടയിലും പെരിന്തൽമണ്ണയിലുമായി മൂന്ന് പേർ അറസ്റ്റിൽ

   മലപ്പുറം ജില്ലയിൽ  മയക്കു മരുന്ന് വിതരണ സംഘങ്ങൾക്ക് എതിരെ ശക്തമായ നടപടിയുമായി പോലീസ്. പെരിന്തൽമണ്ണയിലും മങ്കടയിലുമായി മൂന്ന് പേരെ പിടികൂടി. ഇന്നലെയും എം ഡി എം എയുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി  എം. സന്തോഷ് കുമാറിൻ്റെ  നേതൃത്വത്തിൽ  പെരിന്തൽമണ്ണ, മങ്കട പോലീസും ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡും നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

   പെരിന്തൽമണ്ണ ടൗൺ പരിസരത്ത് വച്ച്  കുന്നപ്പള്ളി സ്വദേശി കിളിയൻ വളപ്പിൽ സുരേഷ് (39) നെ  പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കൽ ,  എസ് ഐ സി.കെ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും രണ്ട് ഗ്രാം എം ഡി എം എ കണ്ടെത്തി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മറ്റു മയക്കുമരുന്ന് വിൽപ്പനക്കാരെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് രണ്ട് പേരെ കൂടി പിടികൂടിയത്. ഇവരിൽ നിന്ന് വിൽപനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎയും 70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ  ബ്രികേഷ്(36), രായൻ വീട്ടിൽ അതുൽ ഇബ്രാഹിം (26 ) എന്നിവരെ മങ്കട ടൗണിൽ വച്ച് മങ്കട സി.ഐ. യു.ഷാജഹാൻ, എസ്‌.ഐ വിജയരാജൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
   Published by:Naseeba TC
   First published:
   )}