പ്രധാനമന്ത്രിയെ അവഹേളിച്ച് സോഷ്യൽമീഡിയ പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

School Principal Arrest | "മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ആളുകൾ നിസാമുദ്ദീനിൽ ഒളിച്ചിരിക്കുന്നവരും വൈഷ്ണോദേവിയിൽ കുടുങ്ങിക്കിടക്കുന്നവരുമാണ്"- എന്നാണ് പ്രിൻസിപ്പൽ വാട്സാപ്പിൽ ഷെയർ ചെയ്തത്

News18 Malayalam | news18-malayalam
Updated: April 7, 2020, 6:33 AM IST
പ്രധാനമന്ത്രിയെ അവഹേളിച്ച് സോഷ്യൽമീഡിയ പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
modi
  • Share this:
അഹമ്മദാബാദ്: കൊറോണ വൈറസ്, നിസാമുദ്ദീൻ മർകസ് എന്നിവ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാധ്യമങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായി. വജോദര ജില്ലയിൽ ഗുജറാത്ത് സർക്കാർ നടത്തുന്ന പ്രൈമറി സ്‌കൂൾ പ്രിൻസിപ്പലാണ് തിങ്കളാഴ്ച അറസ്റ്റിലായത്.

പാദ്ര ടൌണിനടുത്തുള്ള സെജാകുവ ഗ്രാമത്തിലെ പ്രൈമറി സ്കൂളിന്റെ പ്രിൻസിപ്പലായ നൂർ മുഹമ്മദ് മാലെക് (50) ആണ് അറസ്റ്റിലായത്. മതത്തിന്റെ അടിസ്ഥാനത്തിൽ വിദ്വേഷം വളർത്തുക, ശത്രുത സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള വകുപ്പിലും കേസെടുത്തിട്ടുണ്ട്.

"മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ആളുകൾ നിസാമുദ്ദീനിൽ ഒളിച്ചിരിക്കുന്നവരും വൈഷ്ണോദേവിയിൽ കുടുങ്ങിക്കിടക്കുന്നവരുമാണ്". കൊറോണ വൈറസിനെക്കാൾ മാധ്യമം അപകടകരമാണ് "- ഞായറാഴ്ച അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരു വീഡിയോയും ഫോട്ടോയും സഹിതമായിരുന്നു മാലെകിന്‍റെ പോസ്റ്റ്. ഇതുസംബന്ധിച്ച് പാദ്ര പോലീസ് ഇൻസ്പെക്ടർ എസ്‌എ കർമൂർ പരാതി ലഭിച്ചതോടെയാണ് അറസ്റ്റുണ്ടായത്.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ആ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തായിരുന്നെങ്കിലോ...! കഥാകൃത്ത് പി.വി ഷാജികുമാർ ചോദിക്കുന്നു [NEWS]ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് [NEWS]
“അതുപോലെ, പ്രതി പങ്കിട്ട വീഡിയോയിൽ ഒരു വ്യക്തി പ്രധാനമന്ത്രിയെക്കുറിച്ച് അവഹേളനപരമായ പരാമർശങ്ങൾ നടത്തുന്നുണ്ട്,” എസ്.എ കർമൂർ പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളിലൊരാളായ അദ്ധ്യാപകൻ ഇക്കാര്യം പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പരാതി എഴുതി വാങ്ങുകയും നടപടി ഉണ്ടാകുകയുമായിരുന്നു.
First published: April 7, 2020, 6:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading