• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | തിരുവനന്തപുരത്ത് കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമാണം; രണ്ട് പേർ പിടിയിൽ

Arrest | തിരുവനന്തപുരത്ത് കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമാണം; രണ്ട് പേർ പിടിയിൽ

വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ എസ് മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് അറസ്റ്റിലായത്.

  • Share this:
    തിരുവനന്തപുരം: കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമിച്ച രണ്ട് പേർ അറസ്റ്റിൽ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ എസ് മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരശുമുട്ടിലെ അസിമിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് തോക്ക് നിർമാണം കണ്ടെത്തിയത്.

    ഗൺ പൗഡർ, 9 എംഎം പിസ്റ്റൾ, പഴയ റിവോൾവർ, 7.62 എംഎംഎസ്എൽആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. വ്യാവസായിക അടിസ്ഥാനത്തിലായിരുന്നോ നിർമാണം എന്നത് വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ അറിയാൻ കഴിയുകയുളൂവെന്ന് പോലീസ് പറഞ്ഞു.

    Raid| ഇറച്ചിവെട്ടു യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ റെയ്ഡ്: ലാപ്ടോപ്പ് പിടിച്ചെടുത്തു

    കൊച്ചി: തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. നെടുമ്പാശേരിയിൽ കഴിഞ്ഞ ദിവസം രണ്ടര കോടിയുടെ സ്വർണം പിടികൂടിയ കേസിൽ ഇയാളുടെ മകന്  പങ്കാളിത്തമുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന. ലാപ്ടോപ്പ് റെയ്‌ഡിൽ പിടിച്ചെടുത്തു.

    ദുബായില്‍ നിന്നും  ഇറക്കുമതി ചെയ്ത ഇറച്ചിവെട്ടു യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിലായിരുന്നു റെയ്ഡ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 2 കിലോ 232 ഗ്രാം സ്വര്‍ണ്ണം പിടികൂടുന്നത്. എറണാകുളത്തെ തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിന്‍റെ പേരിലാണ് ഇറച്ചി വെട്ടു യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ സഹ ഉടമകളിൽ ഒരാളാണ് തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ മകനായ ഷാബിൽ.

    തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിലെ നാലു ജിവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. എന്നാൽ തന്റെ മകന് സംഭവവുമായി ബന്ധമില്ലെന്ന് തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എ എ ഇബ്രാഹിം പറഞ്ഞു.

    Also Read- Gold Smuggling | ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയ സംഭവം; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍റെ മകന് പങ്കെന്ന് കസ്റ്റംസ്

    ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകള്‍ക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കു വിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തുകയായിരുന്നു.
    Published by:Naveen
    First published: