ഇന്റർഫേസ് /വാർത്ത /Crime / തൃശൂരിൽ യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാർ

തൃശൂരിൽ യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാർ

murder

murder

കഴിഞ്ഞ മാസവും ഗുണ്ടകള്‍ ചേര്‍ന്ന് ആദര്‍ശിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു

  • Share this:

തൃശൂര്‍: തൃശൂരിൽ യുവാവിനെ ഗുണ്ടാസംഘം പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്നു. അന്തിക്കാട് താന്ന്യത്താണ് സംഭവം. കുറ്റിക്കാട്ടില്‍ സുരേഷിന്റേയും മായയുടേയും മകന്‍ ആദര്‍ശ്(29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പതിനാണ് നാടിനെ നടുക്കിയ സംഭവം.

കുറ്റിക്കാട്ട് അമ്പലത്തിന്റെ സമീപത്തുള്ള ചായക്കടയില്‍ ഇരിക്കുകയായിരുന്ന ആദര്‍ശിനെ കാറില്‍ വന്ന നാലംഗസംഘം വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലും തലയിലും മാരകമായി വെട്ടേറ്റ യുവാവിനെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. നേരത്തേയും ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു.

TRENDING:Covid 19 in Kerala | ഇന്ന് 160 പേർക്ക് കോവിഡ്; ഏറ്റവും അധികംപേർ രോഗമുക്തരായ ദിവസം [NEWS]Jose K Mani| നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]

കഴിഞ്ഞമാസം  ഗുണ്ടകള്‍ ചേര്‍ന്ന് ആദര്‍ശിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.അന്ന് കാലിന് ഗുരുതരപരിക്കേറ്റതിനെത്തുടര്‍ന്ന് സ്റ്റീല്‍ ഇട്ടിരുന്നത് കഴിഞ്ഞ ദിവസമാണ് ഊരിയതും വീടിന് പുറത്തേയ്ക്ക് ഇറങ്ങിത്തുടങ്ങിയതും. ക്വട്ടേഷന്‍ കഞ്ചാവ് മാഫിയകള്‍ സജീവമായ ഈ പ്രദേശത്ത് പതിവായി ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം പതിവാണ്.

ആദര്‍ശിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അന്തിക്കാട് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

First published:

Tags: Crime, Murder in Thrissur, Thrissur