• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime News | കോടതിയില്‍ ഗുണ്ടകളുടെ കൂട്ടം; ഗുണ്ടുകാട് അനി വധക്കേസ് വിധി വീണ്ടും നീട്ടി

Crime News | കോടതിയില്‍ ഗുണ്ടകളുടെ കൂട്ടം; ഗുണ്ടുകാട് അനി വധക്കേസ് വിധി വീണ്ടും നീട്ടി

ഇവരെ നിയന്ത്രിക്കാന്‍ കോടതിയില്‍ പോലീസ് സംവിധാനം ഒരുക്കിയിരുന്നില്ല. വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് കോടതിയിലുണ്ടായിരുന്നത്.

 • Share this:
  തിരുവനന്തപുരം: ഗുണ്ടുകാട് അനി എന്ന അനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിധി പറയുന്നത് കോടതി 27-ലേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് കേസില്‍ വിധി പറയുന്നത് നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മാറ്റിവയ്ക്കുന്നത്. ഗുണ്ടകളെ ഭയന്ന് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ കേസിന്റെ വിധി കേള്‍ക്കാന്‍ ചൊവ്വാഴ്ച വഞ്ചിയൂര്‍ കോടതി പരിസരത്ത് പ്രതികളുടെ സംഘാംഗങ്ങളും കൊല്ലപ്പെട്ട അനിയുടെ സംഘവും കൂട്ടത്തോടെ എത്തിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ കോടതിയില്‍ പോലീസ് സംവിധാനം ഒരുക്കിയിരുന്നില്ല. വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് കോടതിയിലുണ്ടായിരുന്നത്.

  ഗുണ്ടുകാട് സ്വദേശിയും നിരവധി തവണ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമായ വിഷ്ണു എസ്. ബാബു (ജീവന്‍), ഇയാളുടെ സുഹൃത്തും ബന്ധുവുമായ മനോജ് എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികള്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.

  ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായി ജയിലിലായിരുന്ന ജീവന്‍ ജയില്‍ മോചിതനായതിന്റെ അടുത്ത ദിവസമാണ് എതിര്‍ സംഘത്തിലെ അനിയെ വെട്ടി കൊലപ്പെടുത്തിയത്. 2019 മാര്‍ച്ച് 24-ന് രാത്രി 11 മണിക്കായിരുന്നു സംഭവം. വെട്ടേറ്റ് റോഡില്‍ രക്തം വാര്‍ന്നുകിടന്ന അനിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.

   Also Read- കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മകൾക്ക് മാനസിക രോഗമെന്ന് പോലീസ്

  മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയ ദൃക്സാക്ഷികളടക്കം കൂറുമാറിയ ഒന്‍പത് പേര്‍ക്കെതിരേ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്‌ളീഡര്‍ വെമ്പായം എ.എ.ഹക്കീമാണ് കേസ് നേരിട്ട് നടത്തിയത്.

  അർദ്ധരാത്രിയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ


  കോഴിക്കോട്: അർദ്ധരാത്രി വീട്ടിലെത്തി ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ. തൃക്കളയൂർ കീഴുപറമ്പ് സ്വദേശി കുന്നത്ത് യാസർ അറഫാത്താണ് റിമാൻഡിലായത്.

  വിവാഹബന്ധം വേർപിരിയാൻ കേസ് നടക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ആക്രമണമുണ്ടായത്. യാസർ കാരശ്ശേരി പഞ്ചായത്തിലെ മൈസൂർപറ്റയിലെ ഭാര്യ വീട്ടിലെത്തി ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പിതാവ് മൈസൂർപറ്റ സ്വദേശി മൊയ്തീൻ കുട്ടിയെയും സഹോദരൻ സലാഹുദ്ദീനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  Also Read- പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം ജിദ്ദയിൽ നിന്ന് കൊടുത്തയച്ച ഒരു കിലോ സ്വർണത്തിന് വേണ്ടി

  അക്രമ സമയത്ത് തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി യാസർ അറഫാത്തിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ പരിക്കേറ്റ പ്രതിയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയ ശേഷം കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  ആറ് വർഷം മുമ്പ് വിവാഹിതരായ ഭാര്യയും യാസർ അറഫാത്തും മൂന്നുവർഷമായി കുടുംബ പ്രശ്നത്തെ തുടർന്ന് പിരിഞ്ഞു താമസിക്കുകയാണ്.

  വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു; വീട്ടുടമ അറസ്റ്റില്‍

  വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് പിടിയിലായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

  ടൈല്‍സ് ബിസിനസുകാരനാണ് വീട്ടുടമ. കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ പെണ്‍കുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ പലപ്പോഴും കുട്ടിയുമായി വഴക്കിട്ടിരുന്നു.

  ഒരു ദിവസം, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ, പോലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ വിട്ടയച്ചത്.
  Published by:Arun krishna
  First published: