• HOME
  • »
  • NEWS
  • »
  • crime
  • »
  • Immortal Priest | മരണമില്ലാത്തവനെന്ന് പൂജാരിയുടെ അവകാശവാദം; ശരിയാണോ എന്നറിയാൻ ശിഷ്യൻ നടത്തിയ ആക്രമണത്തിൽ ഗുരുവിന് ദാരുണാന്ത്യം

Immortal Priest | മരണമില്ലാത്തവനെന്ന് പൂജാരിയുടെ അവകാശവാദം; ശരിയാണോ എന്നറിയാൻ ശിഷ്യൻ നടത്തിയ ആക്രമണത്തിൽ ഗുരുവിന് ദാരുണാന്ത്യം

പൂജാരിയെ മൂര്‍ച്ചയുള്ള ഒരു ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആശ്രമത്തിലെ കിണറ്റില്‍ തള്ളുകയും ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു

  • Share this:
    തനിക്ക് മരണമില്ലെന്ന, ഗുരുവിന്റെ (Guru) അവകാശവാദം ശരിയാണോ എന്നറിയാൻ ശിഷ്യൻ (Disciple) നടത്തിയ ശ്രമത്തിനൊടുവില്‍ ഗുരു കൊല്ലപ്പെട്ടു. ഗുജറാത്ത് (Gujarat) ഭാവ്‌നഗറിലെ ചോസല എന്ന ഗ്രാമത്തിലായിരുന്നു സംഭവം. അവിടത്തെ ഹനുമാന്‍ ക്ഷേത്രത്തിലെ (Hanuman Temple) പ്രധാന പൂജാരിയായ മഹന്ത് രാംദാസ്ജി ഗുരു മോഹന്‍ദാസ്ജി കാത്തിയയ്ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.

    ''ഞാന്‍ എല്ലാ ആചാരങ്ങളും തപസ്സും അനുഷ്ഠിച്ചു കഴിഞ്ഞു. ഇനി ഞാന്‍ മരണമില്ലാത്തവനാണ്. ശരിയാണോ എന്നറിയാൻ എന്നെ ആക്രമിച്ചു നോക്കിക്കോളൂ, എനിക്ക് ഒന്നും സംഭവിക്കില്ല'', പൂജാരി തന്റെ ശിഷ്യന്മാരോട് പറഞ്ഞു. ഗുരുവിന്റെ വാക്ക് കേട്ട് ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തെ ആയുധം കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മഹന്ത് രക്തത്തില്‍ കുളിച്ച് അവിടെ വീണു. ഗുരു മരിച്ചെന്ന് ബോധ്യപ്പെട്ടപ്പോൾ ശിഷ്യൻ അദ്ദേഹത്തിന്റെ മൃതദേഹം കിണ്ണറ്റില്‍ തള്ളി.

    പൂജാരിയുടെ ശിഷ്യനായ നിതിന്‍ കുര്‍ജി വനോദിയ എന്നയാള്‍ പൂജാരിയെ മൂര്‍ച്ചയുള്ള ഒരു ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആശ്രമത്തിലെ കിണറ്റില്‍ തള്ളുകയും ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട പൂജാരിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിതിന്‍ കുര്‍ജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

    Also Read-അമ്മയുടെ ഫോണിൽ കളിച്ച ഒന്നരവയസ്സുകാരൻ ഓർഡർ ചെയ്തത് 1.4 ലക്ഷത്തിന്റെ ഫർണിച്ചർ

    സംഭവവുമായി ബന്ധപ്പെട്ട് നിതിനെതിരെ ധാസ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് മഹന്തിന്റെ മൂത്ത സഹോദരന്‍ പ്രവീണ്‍ഭായ് ധീരുഭായ് അദാനിയാണ്. ഐപിസി 302, ജിപി ആക്ട് 135 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി പ്രതിയെ ഒരു ദിവസത്തെ റിമാന്‍ഡിന് വിട്ടു.

    15 വര്‍ഷം മുമ്പാണ് രമേഷ്ഭായ് ധീരുഭായ് അദാനിയ സന്യാസം സ്വീകരിച്ചത്. സന്യാസം സ്വീകരിച്ചത്തോടെയാണ് അദ്ദേഹം രാംദാസ്ജി ഗുരു മോഹന്‍ദാസ്ജി കാത്തിയ എന്ന പേര് സ്വീകരിച്ചത്. തന്റെ സന്യാസ ജീവിതത്തിനിടയില്‍, അദ്ദേഹം ഇടയ്ക്കിടെ ബന്ധുക്കളെ കാണാന്‍ സ്വന്തം വീട്ടില്‍ പോവുമായിരുന്നു.

    Also Read-Old Woman donates Land worth 1 Crore | ഗ്രാമത്തിൽ സ്‌കൂള്‍ പണിയാന്‍ ഈ മുത്തശ്ശി സംഭാവന ചെയ്തത് ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി

    എട്ട് വര്‍ഷമായി മഹന്തിന്റെ വിശ്വസ്ത സേവകനും ശിഷ്യനുമായിരുന്നു കൊലയാളിയായ നിതിന്‍ കുര്‍ജി വനോദിയ. ഇത്രയും കാലം ഗുരുവിനോടൊപ്പമാണ് താമസിച്ചിരുന്നതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. മഹന്ത് ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്ന സ്ഥലത്തേക്കും പ്രതി പോയിരുന്നു. ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഇയാൾക്ക് മാത്രമേ അനുമതിയുള്ളൂ. കൂടാതെ മഹന്തിന്റെ സ്വകാര്യമായ പല കാര്യങ്ങളിലും സഹായിക്കാറുണ്ടായിരുന്നുവെന്നും നിതിന്‍ വെളിപ്പെടുത്തി. ഗുരു കല്പിച്ചതനുസരിച്ചാണ് ശിഷ്യന്‍ അദ്ദേഹത്തെ ആക്രമിച്ചതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
    Published by:Jayesh Krishnan
    First published: