'ഈ ലോകത്തിലെ മുഴുവന്‍ സ്വര്‍ണവും ഞാന്‍ അമ്മയ്ക്ക് കൊണ്ടുതരും' അടുത്തിടെ സിനിമാ ലോകത്ത് തരംമായി മാറിയ കെജിഎഫ് 2ലെ പ്രശ്സമായ ഡയലോഗാണിത്. കോളാര്‍ സ്വര്‍ണഖനിയുടെ തലവനായി മാറിയോ റോക്കിയുടെ കഥപറഞ്ഞ ചിത്രത്തിലെ ഈ ഡയലോഗാണ് ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ധര്‍മ്മരാജ് അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയത്.
മോഷണം നടത്തിയ ശേഷം സ്വർണത്തിന്റെ ദൃശ്യം ധർമരാജ് ബന്ധുക്കൾക്കു കാട്ടിക്കൊടുത്തതായും പോലീസ് സംശയിക്കുന്നു. തമ്പുരാൻപടി കുരഞ്ഞിയൂർ ബാലനും കുടുംബവും സിനിമ കാണാൻ പോയപ്പോഴാണ് വീട്ടില്‍ മോഷണം നടക്കുന്നത്.
തൃശൂർ ശോഭ സിറ്റിയിൽ ‘സിബിഐ 5’.സിനിമ കഴിഞ്ഞ് ഭക്ഷണം കഴിച്ചു രാത്രി 9.30നു വീട്ടിൽ തിരിച്ചെത്തി. 7.40നും 8.20നും ഇടയിൽ മോഷണം നടത്തി കള്ളൻ സ്ഥലം വിട്ടു. ചെറിയപ്രായം മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് പ്രതി ധര്‍മ്മരാജെന്ന് പോലീസ് പറഞ്ഞു.
Also Read- ഗുരുവായൂരിലെ 1.4 കോടിയുടെ സ്വര്‍ണക്കവര്‍ച്ച: തമിഴ്‌നാട് സ്വദേശി ഡല്‍ഹിയില്‍ പിടിയില്‍
സംസ്ഥാനത്ത് ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കവര്‍ച്ചയാണ് ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ ധര്‍മ്മരാജ് നടത്തിയതെന്ന് പോലീസ് പറയുന്നു. ഈ മാസം 12ന് ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന തമ്പുരാന്‍പടിയിലെ കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്.
Also Read- കോടതി ലോക്കറിൽ സൂക്ഷിച്ച 50 പവനോളം തൊണ്ടിമുതല്‍ സ്വർണം കാണാനില്ല; അന്വേഷണം തുടങ്ങി
തമിഴ്നാട് തിരുച്ചിറപ്പിള്ളി ലാല്‍ഗുഡി അണ്ണാനഗര്‍ കോളനി സ്വദേശിയാണ് പ്രതി ധര്‍മ്മരാജ്. മോഷണത്തിന് ശേഷം കേരളം വിട്ട ധര്‍മ്മരാജിനെ ഷാഡോ പോലീസിന്‍റെ സഹായത്തോടെ ചണ്ഡിഗണ്ഡില്‍ നിന്നാണ് പിടികൂടിയത്. 1.08 ലക്ഷം രൂപയും ആഭരണങ്ങളില്‍ ചിലതും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുള്ള ധര്‍മ്മരാജ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതുക്കോട്ടയില്‍ അറസ്റ്റിലായിരുന്നു.
ഈ കേസില്‍ മൂന്ന് മാസം മുന്‍പ് തഞ്ചാവൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ ചാടിപോയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ തൃശൂര്‍,മലപ്പുറം ജില്ലകളിലായി ഏകദേശം പതിനഞ്ചോളം കവര്‍ച്ചകള്‍ ഇയാള്‍ നടത്തിയെന്നാണ് വിവരം.
തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ അതിവിദഗ്ദമായാണ് ഇയാള്‍ തമ്പുരാന്‍ പടിയിലെ മോഷണം നടത്തിയത്. പ്രതി സംസ്ഥാനം വിട്ടതോടെ അന്വേഷണം ദുഷ്കരമായി. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ പ്രതിയുടെ കൈയിലെ പച്ചക്കുത്തല്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധര്‍മ്മരാജാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്.
എടപ്പാളില്‍ താമസിക്കുന്ന അമ്മയെയും സഹോദരങ്ങളെയും കാണാനായി പ്രതി എത്താറുണ്ടെന്നും പോലീസ് പറഞ്ഞു. ധര്‍മ്മരാജിന്‍റെ തിരുച്ചിറപ്പിള്ളിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ പിന്തുടര്‍ന്നാണ് പ്രതി ചണ്ഡിഗണ്ഡില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇവിടെ എടിഎം ഉപയോഗിച്ച് ധര്‍മ്മരാജ് പണം വിന്‍വലിച്ചിരുന്നു. അടുത്ത ദിവസം തന്ന െ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
മോഷണം പോയ സ്വര്‍ണത്തിന് ഏകദേശം 1.4 കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടി, 40 പവന്‍ വരുന്ന സ്വര്‍ണാഭരണം എന്നിവ മോഷണം പോയിരുന്നു. മെയ് 12ന് രാത്രി 7.40നും 8.40നും ഇടയില്‍ ആയിരുന്നു മോഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.