ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തെ ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

News18 Malayalam | news18-malayalam
Updated: November 7, 2019, 1:11 PM IST
ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ. തിരുവനന്തപുരം ഫോർട്ട് താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സനൽ കുമാറാണ് അറസ്റ്റിലായത്.

also read:പത്ത് മാസമായി ശമ്പളമില്ല: ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തെ ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പഠനാവശ്യത്തിനാണ് പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയത്.
First published: November 7, 2019, 1:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading