പത്തനംതിട്ട: സംസാശേഷി ഇല്ലെന്ന് അഭനയിച്ച് ഭിക്ഷതേടിയെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നടോടി സ്ത്രീ പിടിയില്‍. പത്തനംതിട്ട ഏനാദിമംഗലത്ത് നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. ഭിക്ഷ തേടിയെത്തിയ സ്ത്രീ വീടിന്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് ഓടുകയായിരുന്നു.
സംഭവ സമയത്ത് അമ്മ വീടിനുള്ളിലും അച്ഛന് വീടിനോട് ചേര്‍ന്നുള്ള വര്ക്ക്ഷോപ്പിലുമായിരുന്നു. പണിയായുധം എടുക്കാനായി തിരിഞ്ഞപ്പോഴാണ് കുട്ടിയുമായി ഒരു സ്ത്രീ ഓടുന്ന അച്ഛന് കണ്ടത്. ബഹളമുണ്ടാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് അവര്‍ ഓടി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ പിടികൂടിയപ്പോള്‍ സംസാരശേഷി ഇല്ലാത്തതായി അഭിനയിച്ചെങ്കിലും ഇവര്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
Pocso| ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരിക്ക് നേരേ ലൈംഗികാതിക്രമം; 62കാരനായ അധ്യാപകന് ഏഴ് വർഷം തടവ്
കണ്ണൂർ: വീട്ടിലെ ട്യൂഷന് സെന്ററില്‍വെച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ പി വി സതീഷ്കുമാറിനെ(62) ആണു തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാന് ശിക്ഷിച്ചത്.
2017 ഓഗസ്റ്റ് 20 ന് രാവിലെയായിരുന്നു സംഭവം. അധ്യാപകന്റെ വീട്ടിലെ ട്യൂഷന് കഴിഞ്ഞ് പോകാന്‍ നേരം പെണ്‍കുട്ടിയുടെ ശരീരത്തില്‍ തലോടിയും മസാജ് ചെയ്തും ഉപദ്രവിച്ചെന്നാണ് കേസ്. അശ്ലീല ഭാഷയില്‍ സംസാരിച്ചതായും പരാതിയിലുണ്ട്. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന് കൂടിയാണ് പ്രതി. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.