നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹത

  പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹത

  കൊലപാതകമെന്ന സംശയത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

  • Share this:
   പത്തനംതിട്ട (Pathanamthitta) കുമ്പനാട് (Kumbanad) കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോയിപ്രം കടപ്ര സ്വദേശി ശശിധരൻ പിള്ള (57) യാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൊലപാതകമെന്ന സംശയത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

   അതേസമയം സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കാര്യങ്ങൾ പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു. ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി. കടപ്ര കരിയിലമുക്കിൽ പമ്പയാറിന്റെ കൈവഴിയായ വരാൽച്ചാലിന് സമീപമുള്ള പറമ്പിൽ ഇന്ന് രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.

   ഏതാനും വർഷം മുൻപ് വരാൽ ചാല് ആഴംകൂട്ടിയപ്പോള്‌ എടുത്ത മണ്ണ് ഇട്ട് ഉയർത്തിയ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റ് ഇട്ട് നാട്ടുകാർ ഇവിടെ ഇരിപ്പിടം ഒരുക്കിയിരുന്നു. മരിച്ചയാളുടേതെന്ന് കരുതുുന്ന മാസ്കും കുറച്ചു രൂപയും കണ്ടെത്തിയിട്ടുണ്ട്. തൊട്ടടുത്ത് ബദാം മരത്തിന് താഴെ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നതിന് ചുറ്റും പുല്ല് കത്തിക്കരിഞ്ഞ നിലയിലാണ്.

   വരാൽച്ചാലിന് 100 മീറ്റർ അകലെയായിരുന്നു ശശിധരൻപിള്ളയുടെ വീട്. എന്നാൽ കടബാധ്യതയെ തുടർന്ന് അടുത്തിടെ വീട് വിറ്റ് കോഴഞ്ചേരിയിലായിരുന്നു താമസം. വാടക വീട്ടിൽ നിന്ന് രാത്രി 11ന് പുറത്തേക്ക് പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. സാധാരണ സുഹൃത്തിന്റെ വീട്ടിൽ സമാനമായ സമയത്ത് പോകുമായിരുന്നു എന്നതിനാൽ വീട്ടുകാർ അന്വേഷിച്ചില്ല.

   കൊല്ലത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു; സഹോദരീഭർത്താവ് പോലീസ് പിടിയിൽ

   കൊല്ലം കുണ്ടറ പേരയത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു. പേരയം സ്വദേശി രാധിക(49) ആണ് കൊല്ലപ്പെട്ടത്. സഹോദരി ഭർത്താവ് പോലീസ് പിടിയിൽ. കൊല്ലപ്പെട്ട രാധിക ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്. മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീൺ എന്ന യുവാവുമായി ഇവർ അടുപ്പത്തിലായി. ഇതിനെ രാധികയുടെ സഹോദരി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രവീൺ ഇവരെ ആക്രമിച്ചു.

   ഇതിനെതിരെ നൽകിയ പരാതിയിൽ പ്രവീണിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ്‌ ചെയ്തു. പ്രവീൺ പോലീസ് പിടിയിലാകുന്നതിന് മുൻപ് രാധികയുമായി പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി. പ്രവീൺ റിമാൻഡിലായതോടെ തന്റെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് രാധിക സഹോദരിയോടും ഭർത്താവിനോടും ആവശ്യപ്പെട്ടിരുന്നു.

   Also Read- കോട്ടയം ദേവീക്ഷേത്രത്തിൽ  മോഷണം; കുറുവ സംഘത്തെ പിടിക്കാൻ ജില്ലയിൽ പോലീസ് വലവിരിച്ചിരിക്കുന്നതിടെ

   ഇതിന്റെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവ് ശനിയാഴ്ച വൈകീട്ട് 6 മണിയോടെ രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

   Also Read-Robbery | കാമുകിയ്ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ വീട് കൊള്ളയടിച്ചു; കവര്‍ച്ചയ്ക്കിടെ പേര് വിളിച്ച് കുടുങ്ങി
   Published by:Rajesh V
   First published: