• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹനാനെ അപമാനിച്ച ഒരാള്‍കൂടി അറസ്റ്റില്‍


Updated: July 29, 2018, 12:23 PM IST
ഹനാനെ അപമാനിച്ച ഒരാള്‍കൂടി അറസ്റ്റില്‍

Updated: July 29, 2018, 12:23 PM IST
കൊച്ചി: ജീവിക്കാന്‍ മത്സ്യക്കച്ചവടത്തിനിറങ്ങിയ വിദ്യാര്‍ഥിനി ഹനാനെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഹനാനെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ അപമാനിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഹനാന് എതിരായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശങ്ങള്‍ സൃഷ്ടിച്ചവരെയും അവ പങ്കുവച്ചവരെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്കെതിരെ അശ്ലീല പോസ്റ്റുകള്‍ ഇട്ടവരെയാണ് ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യുന്നത്. ഇതിനു പിന്നാലെ അപഹസിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ പലരും ഹാനാന് എതിരായ പോസ്റ്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ വീണ്ടെടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
First published: July 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍