• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേഡൽ രാജ മോഡൽ: ഒരു കുടുംബത്തിലെ 11 പേരുടെ മരണം കൊലപാതകം?


Updated: July 1, 2018, 7:42 PM IST
കേഡൽ രാജ മോഡൽ: ഒരു കുടുംബത്തിലെ 11 പേരുടെ മരണം കൊലപാതകം?
Representative Images. (Getty Images)

Updated: July 1, 2018, 7:42 PM IST
ന്യൂ ഡൽഹി: ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേരുടെ മരണം കൊലപാതകം എന്ന നിഗമനത്തിൽ പൊലിസ്. ഉറക്ക ഗുളിക കലർത്തിയ ഭക്ഷണം നൽകി കുടുംബാംഗങ്ങളെ അബോധവസ്ഥയിൽ ആക്കിയ ശേഷം കെട്ടി തൂക്കുകയും പിന്നീട് കൊലയാളി ആത്മഹത്യ ചെയ്തുവെന്നും പൊലീസ്. ആത്മാവിനെ വിളിച്ചുവരുത്തുന്ന താന്ത്രിക് മാതൃകയിലുള്ള കൊലപാതകമാണിതെന്നും സംശയിക്കുന്നുണ്ട്. മുമ്പ് തിരുവനന്തപുരത്തെ നന്ദൻകോട് കേഡൽ ജിൻസൻ രാജ നടത്തിയ കൂട്ടക്കൊലയുമായി ഇതിന് സാമ്യമുണ്ടെന്നാണ് സൂചന.

വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ ആണ് നാടിനെ നടുക്കിയ സംഭവം. പലചരക്ക്, പ്ലൈവുഡ് വ്യാപാരം നടത്തി വരിക ആയിരുന്ന ഒരു കുടുംബത്തിലെ 11പേരുടെ മരണത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ.. രാത്രി കട അടച്ചതിനു ശേഷം കുടുംബാംഗങ്ങൾ കഴിച്ചത് ഉറക്ക ഗുളിക കലർത്തിയ ഭക്ഷണം. കുടുംബാംഗങ്ങളിൽ ഒരാൾ ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തുക ആയിരുന്നു. അബോധവസ്ഥയിൽ ആയ കുടുംബാങ്ങങ്ങളെ ഇയാൾ തന്നെ കെട്ടി തൂക്കി. ബോധം വന്നാൽ നിലവിളിതിരിക്കാൻ ആണ് വായ് മൂടി കെട്ടിയത്. കൊലനടത്തുന്നതിനിടെ ബോധം തെളിയുകയും ബഹളം വെക്കുകയും ചെയ്ത യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എല്ലാവരുടെയുംമരണം ഉറപ്പായ ശേഷം ആത്മഹത്യ ചെയ്തുവെന്നും പൊലീസ് പറയുന്നു.

കൊലപാതകം നടത്തിയ വ്യക്തിയുടെ മൊബൈൽ ഫോൺ പൊലീസ് ശേഖരിച്ചു. ഇവർ ആരൊക്കെയായി സംസാരിച്ചു എന്ന വിവരം പൊലീസ് ശേഖരിച്ചു വരികയാണ്. വീട്ടിലേക്കു ബലം പ്രയോഗിച്ചു ആരും കയറിയിട്ടില്ല എന്നും പൊലിസ് പറയുന്നു. നാളെ പോസ്റ്റ്‌മോർട്ടം റിപോർട്ടം ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ്‌ തിവാരി തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍