HOME /NEWS /Crime / ഭീമ കൊറേഗാവ്: ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മലയാളി അധ്യാപകന്‍ ഹാനി ബാബു അറസ്റ്റില്‍

ഭീമ കൊറേഗാവ്: ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മലയാളി അധ്യാപകന്‍ ഹാനി ബാബു അറസ്റ്റില്‍

ഹാനി ബാബു

ഹാനി ബാബു

ദേശീയ അന്വേഷണ ഏജൻസിയാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്.

  • Share this:

    മുംബൈ: ഭീമ കൊറേഗാവ് കേസിൽ ഡല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായി ഹാനി ബാബു അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി മുംബൈ ഓഫീസില്‍ എൻ.ഐ.എ ചോദ്യം ചെതുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

    കേസിലെ പ്രതിയായ റോണാ വിത്സനുമായി ഹനി ബാബുവിനും ഭാര്യ ജെന്നി റൊവേനക്കുമുള്ള ബന്ധമാണ് അറസ്റ്റിന് കാരണമെന്നാണ് സൂചന. ഇതോടെ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം 12 ആയി. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റൌത്, അരുണ്‍ ഫെരെയ്ര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്സ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൌതം നവലഖ എന്നിവരാണ് ഭീമ കൊറേഗാവ് കേസിൽ നേരത്തെ അറസ്റ്റിലായവര്‍.

    ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലിസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അന്ന് ലാപ്ടോപ് ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്തു. ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സൂചനയാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്നത്.

    2018ൽ മഹാരാഷ്‌ട്രയിൽ ശിവസേന - ബി. ജെ. പി സഖ്യ സർക്കാർ ഭരിക്കുന്ന കാലത്താണ് ഭീമ കൊറെഗാവ് സംഭവം അരങ്ങേറിയത്. 1818 ജനുവരി 1 ലെ ഭീമ കൊറെഗാവ് യുദ്ധത്തിൽ പെഷവാ ബാജിറാവു രണ്ടാമന്റെ സവർണ സൈന്യത്തിന് മേൽ ദളിതുകൾ ഉൾപ്പെട്ട ബ്രിട്ടീഷ് സേന നേടിയ വിജയം എല്ലാ വർഷവും ആഘോഷിക്കാറുണ്ട്. എന്നാൽ 2018 ജനുവരി 1ന് നടന്ന വിജയാഘോഷം സംഘർഷത്തിൽ കലാശിച്ചു.

    TRENDING:രണ്ടാം ദിനം പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; എം ശിവശങ്കറിനെ എൻ.ഐ.എ വിട്ടയച്ചു[NEWS]അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദം; രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[NEWS]

    പ്രഷോഭം അക്രമാസക്തമാവുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷമുണ്ടാവുകയും ചെയ്‌തിരുന്നു. ഒരു ദളിതൻ ഉൾപ്പെടെ രണ്ട് യുവാക്കൾ കൊല്ലപ്പെടുകയും ചെയ്‌തു. അക്രമത്തിന് പിന്നിൽ അർബൻ മാവോയിസ്റ്റുകൾ ആണെന്നാരോപിച്ച്  വരവര റാവു,​ അഭിഭാഷക സുധ ഭരദ്വാജ്,​ ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരേര,​ വെർണൻ ഗോൺസാൽവസ്,​ഗൗതം നവ്‌ലഖ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കിയിരുന്നു.  ഈ വർഷം ജനുവരിയിലാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത്.

    First published:

    Tags: Bhima Koregaon case, National investigative agency, NIA