നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • SHOCKING | ബലാത്സംഗം ചെയ്തയാളുടെ കുടുംബം ഇരയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു; യുപിയിൽ യുവതി ആത്മഹത്യ ചെയ്തു

  SHOCKING | ബലാത്സംഗം ചെയ്തയാളുടെ കുടുംബം ഇരയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു; യുപിയിൽ യുവതി ആത്മഹത്യ ചെയ്തു

  പ്രതിയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്താൻ പ്രാദേശിക സർക്കിളും ഇടപെട്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ആരോപണത്തെ തുടർന്ന് ഇയാളെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.

  news18

  news18

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: ബലാത്സംഗത്തിന് ഇരയായ 22 വയസുള്ള യുവതി ആത്മഹത്യ ചെയ്തു. ബലാത്സംഗത്തെ തുടർന്ന് യുവതി ഗർഭിണിയായിരുന്നു. ഇതിനെ തുടർന്ന് യുവതിയെ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് ഗർഭഛിദ്രം നടത്താൻ യുവതിയോട് ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പിൽ യുവതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുവാവിന്റെ കുടുംബവും തന്നെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന് യുവതി കുറിപ്പിൽ എഴുതിയിട്ടുണ്ട്.

   കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ 28 വയസുള്ള യുവാവിനെ ഈ മാസമാദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബാംഗങ്ങളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി ആത്മഹത്യാക്കുറിപ്പിൽ കുറിച്ചു.

   You may also like:ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്; സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും [NEWS]സ്വർണക്കടത്ത്: അറസ്റ്റിലായ ജലാലിന്‍റെ കാര്‍ പിടിച്ചെടുത്തു; സ്വർണം ഒളിപ്പിക്കാൻ സീറ്റിനടിയിൽ പ്രത്യേക അറ [NEWS] ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് ബാധിച്ചോ [NEWS]

   യുവതിയുടെ പരാതിപ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്നും ജൂലൈ ഏഴിന് യുവാവിനെ അറസ്റ്റ് ചെയ്തെന്നും ബറേലിയിലെ ലഖിംപുർ ഖേരി പൊലീസ് പറഞ്ഞു. എന്നാൽ, ഞായറാഴ്ച യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ആരോപണവിധേയനായ യുവാവിന്റെ കുടുംബത്തിന്റെ നിരന്തരമായ ഉപദ്രവത്തിൽ മനം നൊന്തായിരുന്നു ആത്മഹത്യ.

   ആത്മഹത്യാക്കുറിപ്പിൽ കുറ്റാരോപിതരായ മുഴുവൻ ആളുകളുടെയും പേര് യുവതി പരാമർശിക്കുന്നുണ്ട്. ഗർഭിണിയായതിനെ തുടർന്ന് ഗർഭഛിദ്രം നടത്താൻ യുവാവിന്റെ കുടുംബാംഗങ്ങൾ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നെന്നും യുവതി പറഞ്ഞു.

   അതേസമയം, പ്രതിയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്താൻ പ്രാദേശിക സർക്കിളും ഇടപെട്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ആരോപണത്തെ തുടർന്ന് ഇയാളെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ, ഇപ്പോഴും ഒത്തുതീർപ്പിന് ധാരണയാക്കാൻ തങ്ങളെ നിർബന്ധിക്കുകയാണെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

   ബലാത്സംഗക്കേസിലെ പ്രതി നിലവിൽ ജയിലിലാണ്. അതേസമയം, പ്രതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് എതിരെ എസ് സി, എസ് ടി ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
   Published by:Joys Joy
   First published:
   )}