HOME /NEWS /Crime / കോൺഗ്രസ് സംഘടനാ നേതാവിനെതിരെ സഹപ്രവർത്തകയുടെ പീഡന പരാതി; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

കോൺഗ്രസ് സംഘടനാ നേതാവിനെതിരെ സഹപ്രവർത്തകയുടെ പീഡന പരാതി; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മാസങ്ങളോളം അശ്ലീലം പറഞ്ഞ ശല്യപ്പെടുത്തുകയും നിരന്തരമായ ചൂഷണത്തിന് വിധേയമാക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നാണ് പരാതി.

  • Share this:

    തൃശൂർ: കോൺഗ്രസ് സംഘടനാ നേതാവിനെതിരെ സഹപ്രവർത്തകയുടെ പീഡന പരാതി. അതിരപ്പള്ളി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ എംവി വിനയരാജിനെതിരെയാണ് പീഡന പരാതി. വിനയരാജനെതിരെ അതിരപ്പിള്ളി പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പതിനാറാം തീയതിയാണ് അതിരപ്പിള്ളി പൊലീസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ എംവി വിനയരാജിനെതിരെ സഹപ്രവർത്തക പരാതി നൽകിയത്.

    മാസങ്ങളോളം അശ്ലീലം പറഞ്ഞ ശല്യപ്പെടുത്തുകയും നിരന്തരമായ ചൂഷണത്തിന് വിധേയമാക്കുകയുംഓഫീസിൽ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പരിയാരം റേഞ്ചിലെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഓഫീസറും അതിരപ്പള്ളിയിലെ കോൺഗ്രസ് സംഘടനാ നേതാവുമാണ് എം വി വിനയരാജ്.

    Also Read-പീഡനക്കേസിൽ പ്രതി; അന്വേഷണത്തിൽ വീഴ്ച; തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടു

    രണ്ടുമാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരി വാങ്ങിയ പുതിയ ഫോണിൽ പ്രതി എം ബി വിനയരാജ് അവരറിയാതെ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തു. പിന്നീട് പരാതിക്കാരിയുടെ ദിവസേനയുള്ള കാര്യങ്ങൾ ഇയാൾ നിയന്ത്രിച്ചു. പിന്നീട് പരാതിക്കാരിയുടെ ദിവസേനയുള്ള കാര്യങ്ങൾ ഇയാൾ നിയന്ത്രിച്ചു. സമൂഹമാധ്യമങ്ങൾ വഴി പരാതികാരിയെ മാസങ്ങളോളം ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

    Also read-വിദേശജോലിക്ക് വരുമാന സർട്ടിഫിക്കറ്റിനായി 10,000 രൂപ കൈക്കൂലി; തഹസീൽദാർ വിജിലൻസ് പിടിയിൽ

    ചാലക്കുടി ഡിഎഫ്ഒയ്ക്ക് നൽകിയ പരാതി അതിരപ്പള്ളി പോലീസിന് പിന്നീട് കൈമാറി. ഐപിസി 376,509,354,506 തുടങ്ങി നാലു വകുപ്പുകൾ പ്രകാരം 12 വർഷത്തോളം ശിക്ഷ അനുഭവിക്കാനുള്ള കുറ്റങ്ങളാണ് എംപി വിനയരാജിനെതിരെ അതിരപ്പിള്ളി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയെ തുടർന്ന് പ്രതി ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി എന്ന അതിരപ്പള്ളി പോലീസ് വ്യക്തമാക്കി.

    First published:

    Tags: Congress leader, Crime, Police case, Rape case