• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുടി മുറിച്ചു; ഭര്‍ത്താവും അയല്‍വാസിയായ സ്ത്രീയും അറസ്റ്റില്‍

Arrest |കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുടി മുറിച്ചു; ഭര്‍ത്താവും അയല്‍വാസിയായ സ്ത്രീയും അറസ്റ്റില്‍

ബാര്‍ബറെ വിളിച്ചുവരുത്തി രാഗേഷും അമ്മ ശ്യാമളയും അയല്‍വാസിയായ സ്ത്രീയും ചേര്‍ന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചുവെന്നാണു പരാതി.

  • Share this:
    തൃശൂര്‍: സ്ത്രീധനം (dowry) ആവശ്യപ്പെട്ടു യുവതിയുടെ മുടി ബലമായി മുറിച്ച കേസില്‍ ഭര്‍ത്താവും അയല്‍വാസിയായ സ്ത്രീയും അറസ്റ്റില്‍ (arrest). ഭര്‍ത്താവ് എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്പില്‍ രാഗേഷ് (25), അയല്‍വാസി കാവില്‍പറമ്പില്‍ അമൃത (28) എന്നിവരെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പിടിച്ചുനിര്‍ത്തി തല മുണ്ഡനം ചെയ്യാന്‍ സഹായിച്ചു എന്നതാണ് അമൃതയുടെ പേരിലുള്ള കുറ്റം.

    പരാതിക്കാരിയായ യുവതിയെ 3 വര്‍ഷം മുന്‍പാണു രാഗേഷ് വിവാഹം ചെയ്തത്. വിവാഹസമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കൈക്കലാക്കിയെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടു പീഡിപ്പിക്കുകയായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ പണം നല്‍കാന്‍ തയാറായില്ല.

    ഈ മാസം ഒന്നിനു ബാര്‍ബറെ വിളിച്ചുവരുത്തി രാഗേഷും അമ്മ ശ്യാമളയും അമൃതയും ചേര്‍ന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചുവെന്നാണു പരാതി. ഇന്‍സ്‌പെക്ടര്‍ പി.പി. ജോയിയുടെ നേതൃത്വത്തില്‍ എസ്‌ഐ രാജന്‍, സിപിഒമാരായ ബിനീഷ്, ലിഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ചോറ്റാനിക്കരയില്‍ നിന്നു പിടികൂടിയത്.

    Attack |കഞ്ചാവ് ഉപയോഗവും ബൈക്കില്‍ അഭ്യാസവും; പരാതി നല്‍കിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍

    തിരുവനന്തപുരം: ബൈക്കില്‍ അഭ്യാസ പ്രകടനവും ലഹരി ഉപയോഗവും ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയ യുവാവിന് ക്രൂര മര്‍ദനം. വര്‍ക്കല ചാവടിമുക്ക് സ്വദേശി അനു(32)വിനെയാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. മാര്‍ച്ച് 31നാണ് സംഭവം.

    വീടിനു സമീപമുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും ബൈക്കില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും ചൂണ്ടിക്കാണിച്ച് അനു അടക്കമുള്ള നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം സ്‌കൂളില്‍ പരാതിപ്പെട്ടെങ്കിലും വിദ്യാര്‍ഥികളുടെ ശല്യം രൂക്ഷമായതോടെ അയിരൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അനുവിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

    മാര്‍ച്ച് 31-ന് രാത്രി സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ അനുവിനെ ആക്രമിച്ചത്. മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ യുവാവിന്റെ മുഖത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്.

    വിദ്യാര്‍ത്ഥികള്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം അനുവിന്റെ കുടുംബം അയിരൂര്‍ പോലീസിനും വര്‍ക്കല ഡിവൈ.എസ്.പിക്കും പരാതി നല്‍കി. സംഭവത്തില്‍ അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Sarath Mohanan
    First published: