• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറം താനൂരിൽ ചായയില്‍ മധുരം കുറഞ്ഞതിന് ഹോട്ടല്‍ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഹർത്താൽ

മലപ്പുറം താനൂരിൽ ചായയില്‍ മധുരം കുറഞ്ഞതിന് ഹോട്ടല്‍ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഹർത്താൽ

രാവിലെ ചായ കുടിക്കാനെത്തിയ പ്രദേശവാസിയാണ് വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്

  • Share this:

    മലപ്പുറം: ചായയില്‍ മധുരം കുറഞ്ഞതിന് താനൂരില്‍ ഹോട്ടല്‍ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താനൂര്‍ വാഴക്കത്തെരു അങ്ങാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ടി.എ റെസ്റ്റോറന്റ് ഉടമ 42 കാരനായ തൊട്ടിയിലകത്ത് മനാഫിനാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ മനാഫിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ഇന്ന് രാവിലെ ചായ കുടിക്കാനെത്തിയ പ്രദേശവാസിയായ സുബൈര്‍ ചായയില്‍ മധുരം കുറഞ്ഞതിന് ഹോട്ടലില്‍ ബഹളം വെച്ചിരുന്നു. ഹോട്ടലില്‍ നിന്നു പോയ ഇയാള്‍ പിന്നീട് കത്തിയുമായെത്തി മനാഫിനെ കുത്തുകയായിരുന്നു.

    Also Read-2022-ൽ സംസ്ഥാനത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ; വിജിലൻസിന് റെക്കോർഡ്

    സുബൈറിനെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

    Published by:Jayesh Krishnan
    First published: