• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | പാലക്കാട് വൻ ലഹരിമരുന്ന് വേട്ട ; 10 കോടിയിലേറെ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

Drug Seized | പാലക്കാട് വൻ ലഹരിമരുന്ന് വേട്ട ; 10 കോടിയിലേറെ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട്‌ എക്സൈസ് സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഹാഷിഷ് പിടികൂടിയത്

  • Last Updated :
  • Share this:
പാലക്കാട്  വൻ ലഹരിമരുന്ന് വേട്ട. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ പത്ത് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഇടുക്കി സ്വദേശികളായ രണ്ട് പേരെ അറസ്റ്റു ചെയ്തു. പാലക്കാട്‌ എക്സൈസ് സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഹാഷിഷ് പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാവും. പിടിയിലായവർ കടത്തുകാർ മാത്രമാണെന്നും പിന്നിൽ ഉള്ളവരെ കണ്ടെത്താൻ വിശദ അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു.

ധൻബാദ് - ആലപ്പി എക്സ്പ്രസിൽ വന്നിറങ്ങിയ രണ്ടു പേരിൽ നിന്നാണ് അഞ്ചു കിലോ ഹാഷിഷ് പിടികൂടിയത്. കേസിൽ ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ, ആൽബിൻ എന്നിവരെ അറസ്റ്റ് ചെയ്തു. പിടികൂടിയ ഹാഷിഷ് ഓയിലിനു ഇന്റർനാഷണൽ മാർക്കറ്റിൽ10 പത്തു കോടിയോളം രൂപ വില വരും.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് ഹാഷിഷ് ഓയിൽ വാങ്ങി  ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിച്ച്  അവിടെനിന്നും വിമാനമാർഗ്ഗം.മലേഷ്യ, മാലിദ്വീപ്,സിംഗപ്പൂർ, ദുബായ്,എന്നീ വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികൾ ആണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ വിവരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  കർശനമായ പരിശോധന നടത്തുമെന്നും മയക്കുമരുന്ന് ട്രെയിൻ മാർഗ്ഗം കടത്തുന്നവരെ പിടികൂടുന്നതിനായി പ്രത്യേക സ്‌കോഡ് രൂപീകരിക്കുമെന്നും ആർപിഎഫ് കമാൻഡന്റ്  ജെതിൻ. B.രാജ് അറിയിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്. RPF. C. I.  സൂരജ്. S. കുമാർ, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ അജിത്RPF. ASI. മാരായ സജി അഗസ്റ്റിൻ, ഷാജു കുമാർ,പ്രിവൻ്റീവ് ഓഫീസർമാരായ അരുൺ ടി.ജെ, മണികണ്ഠൻ.ടി. പി ആർപിഎഫ് കോൺസ്റ്റബിൾ.P രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജഗ്ജിത്ത്.കെ, സുമേഷ് കെ, വിജേഷ് കുമാർ, അഷറഫ് അലി, സുനിൽ ബി,. ഡ്രൈവർ പ്രദീപ് എന്നിവർ പരിശോധനയിൽ  എന്നിവർ പങ്കെടുത്തു.

മകളെയും മകനെയും മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റിൽ


കാസർകോട്: മദ്യപിച്ചെത്തിയ പിതാവ് മകനെയും മകളെയും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. മറ്റൊരു പോക്സോ കേസിലും പ്രതിയായ ഇയാളെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ ഉറക്കിക്കിടത്തുന്നതിനായാണ് മദ്യം കുടിപ്പിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. അതേസമയം പിതാവ് മദ്യം കുടിപ്പിച്ച പെൺകുട്ടി അബോധാവസ്ഥയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരത്തിൽ കുട്ടികൾക്ക് മദ്യം നൽകിയതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മദ്യം കുടിച്ച് പെൺകുട്ടി അബോധാവസ്ഥയിലായ വിവരം അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി, പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും വീട്ടുകാരിൽനിന്ന് വിവരം ചോദിച്ചറിഞ്ഞ ശേഷം പെൺകുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

മകനെയും മകളെയും മദ്യം കുടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ആൾ മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസിൽ പ്രതി കൂടിയാണെന്ന് പൊലീസ് പറയുന്നു. ഈ കേസിൽ റിമാൻഡിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മക്കൾക്ക് മദ്യം നൽകിയ സംഭവത്തിൽ അറസ്റ്റിലായത്. സംസാരിക്കാനും കേൾക്കാനും സാധിക്കാത്തയാളാണ് പ്രതി. ജുവനൈൽ ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.
Published by:Arun krishna
First published: