മലപ്പുറം മേലാറ്റൂരില്‍ കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പ്ലാറ്റ്ഫോമില്‍ രഹസ്യ അറ നിര്‍മിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഒന്നരലക്ഷം നിക്ഷേപിച്ചാല്‍ പ്രതിദിനം ലാഭവിഹിതമായി 1527 രൂപ; വന്‍ തട്ടിപ്പ്; കമ്പനിയുടെ എം.ഡി പിടിയില്‍
കാസര്‍കോട്: നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ പ്രതിയായ കമ്പനി മാനേജിങ് ഡയറക്ടറെ പോലീസ് പിടികൂടി. മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന കമ്പനിയുടെ എം.ഡി മലപ്പുറം കാളികാവ് ഉതിരുംപൊയില്‍ പാലക്കാതൊടിയില്‍ ഹൗസില്‍ മുഹമ്മദ് ഫൈസലി(32)നെയാണ് കാസര്‍കോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന് നായര്‍ അറസ്റ്റ് ചെയ്തത്.
Also Read- ഒരു കോടി രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊന്നു; ഭാര്യയുള്‍പ്പെടെ പ്രതികള്‍ പിടിയില്‍
കുറ്റകൃത്യത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്കു വരാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോഴാണ് പൊലീസ് സംഘം പിടിച്ചത്. ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചശേഷം വാഗ്ദാനലംഘനം നടത്തി മുങ്ങി എന്ന പരാതിയില്‍ മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.
കമ്പനിയില്‍ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 1527 രൂപ പ്രകാരം ഒരു വര്‍ഷം വരെ ലാഭവിഹിതം തരുമെന്ന് വിശ്വസിപ്പിച്ചാണ് ഈ കേസില്‍ പ്രതികള്‍ തട്ടിപ്പുനടത്തിയത്. മൈ ക്ലബ്ബ് ട്രേഡേഴ്സ്, ടോള്‍ ഡീല്‍ വെഞ്ചേര്‍സ്, പ്രിന്‍സസ് ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് എന്നീ പേരുകളില്‍ കമ്പനി രൂപവത്കരിച്ചാണ് പ്രതികള്‍ തട്ടിപ്പുനടത്തിയത്. കേസില്‍ 13 പ്രതികളാണുള്ളത്. ഏഴ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പ്രതികള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. അവരെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
കണ്ണൂര്‍ മേഖലാ ഡി.ഐ.ജി. രാഹുല്‍ ആര്. നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലുള്ള ഇത്തരം കേസുകള്‍ അന്വേഷിക്കുന്നത് കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്. എസ്.ഐ. ജനാര്ദനന്, എ.എസ്.ഐ. മോഹനന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.