• HOME
  • »
  • NEWS
  • »
  • crime
  • »
  • പെരിന്തൽമണ്ണയിൽ വീണ്ടും പോലീസിൻ്റെ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളം പിടിച്ചെടുത്തു

പെരിന്തൽമണ്ണയിൽ വീണ്ടും പോലീസിൻ്റെ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളം പിടിച്ചെടുത്തു

പിക്കപ്പ് വാനിൻ്റെ രഹസ്യ അറയിൽ ആയിരുന്നു പണം സൂക്ഷിച്ചത്

  • Last Updated :
  • Share this:
മലപ്പുറം: പെരിന്തൽമണ്ണയിൽ (Perinthalmanna) വൻ കുഴൽപ്പണ വേട്ട (hawala money seized). വാനിൽ കടത്തുകയായിരുന്ന 1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ കുഴൽപ്പണം കടത്തുന്നുണ്ട് എന്ന രഹസ്യവിവരം മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ. ശൈലേഷ്, എന്നിവർ നടത്തിയ വാഹന പരിശോധനയ്ക്കിടെ പാതായിക്കര തണീർ പന്തലിൽ വെച്ചാണ് പണം പിടികൂടിയത്.

പിക്കപ്പ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽക്കോടിയോളം രൂപ കണ്ടെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കും, തുടർ നടപടികൾക്കായി ആദായനികുതി വിഭാഗത്തിനും, എൻഫോഴ്സ്മെൻ്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും. സി.പി.ഒ. ഷൈജു മാത്യൂവും, ജില്ല പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് വാഹന പരിശോധന നടത്തിയത്.

Also read: വീണ്ടും സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് തട്ടിപ്പ്;   മഞ്ചേരി സ്വദേശി പിടിയിൽ

ജില്ലയുടെ പല ഭാഗത്തും മുൻപ് വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നവരെ പോലീസ് പിടികൂടിയിരുന്നു. പക്ഷേ തട്ടിപ്പ് വീണ്ടും തുടരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പൂക്കുളത്തൂര്‍ പുറക്കാട് സ്വദേശി  തയ്യില്‍ ഹുസൈന്‍ (31) പിടിയിലായത്. ഇയാൾ ജില്ലയിലും പുറത്തും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം. സന്തോഷ് കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു, കൊളത്തൂര്‍ സിഐ. സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ചുകള്‍  പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന്  പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന്റേയും കൊളത്തൂര്‍ സി.ഐ സുനില്‍ പുളിക്കലിന്റേയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്  നടത്തിയ അന്വേഷണത്തില്‍ ആണ് ഹുസ്സൈൻ വലയിലായത്.
Published by:user_57
First published: