• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇതെന്താ വെള്ളരിക്കാപട്ടണമോ? ജോര്‍ജിനെതിരെ ഹൈക്കോടതി


Updated: June 21, 2018, 9:09 PM IST
ഇതെന്താ വെള്ളരിക്കാപട്ടണമോ?  ജോര്‍ജിനെതിരെ ഹൈക്കോടതി

Updated: June 21, 2018, 9:09 PM IST
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി.

എ.വി ജോര്‍ജിനെ ന്യായീകരിച്ച് സര്‍ക്കാരും കേസില്‍ പ്രതിയാക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും നിയമോപദേശം നല്‍കിയതുനു പിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

എന്തു തെളിവിന്റെ അടിസ്ഥനത്തിലാണ് ശ്രീജിത്തിനെ എവി. ജോര്‍ജ് രൂപീകരിച്ചെന്നു പറയപ്പെടുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍.ടി.എഫ്) കസ്റ്റഡിയിലെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ ആര്‍.ടി.എഫ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുമോ? ആരുടെയും നിര്‍ദ്ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍.ടി.എഫ് പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നും കോടതി ചോദിച്ചു.

എന്നാല്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പൊലീസിനെ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ എ.വി ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കാനാകില്ല. ആര്‍.ടി.എഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്.പിക്കെതിരെ അച്ചടക്ക നടപടി തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം റൂറല്‍ എസ്.പിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് സംഘം ജോര്‍ജിന്റെ നിര്‍ദ്ദേശമില്ലാതെ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമോയന്ന സംശയം ഉന്നയിച്ചു.
First published: June 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626