• HOME
  • »
  • NEWS
  • »
  • crime
  • »
  • വൈദികര്‍ പെരുമാറിയത് വേട്ടമൃഗങ്ങളെപ്പോലെ

വൈദികര്‍ പെരുമാറിയത് വേട്ടമൃഗങ്ങളെപ്പോലെ

  • Share this:
    കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ രൂക്ഷപരാമര്‍ശവുമായി ഹൈക്കോടതി. വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് കോടതി നിരീക്ഷിച്ചു.

    വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നടത്തിയ വിധിയിലാണ് കോടതി രൂക്ഷപരാമര്‍ശങ്ങള്‍ നടത്തിയത്.

    വൈദിക പദവി ദുര്‍വിനിയോഗം ചെയ്ത് യുവതിയെ കീഴ്‌പ്പെടുത്തുകയാണ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നില്‍ യുവതി നല്‍കിയ മൊഴിയിലെ കാര്യങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു.

    കീഴടങ്ങാന്‍ പ്രത്യേകം സമയം അനുവദിക്കണമെന്നും കീഴടങ്ങിയാല്‍ അന്നുതന്നെ ജാമ്യഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവും പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളും കോടതി തള്ളി. വൈദികര്‍ക്ക് ബന്ധപ്പെട്ട കോടതിയില്‍ കീഴടങ്ങാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
    First published: