നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പണം തിരികെ കിട്ടിയെന്ന് പരാതിക്കാരി; ഒറ്റപ്പാലത്തെ കൗൺസിലർക്കെതിരായ മോഷണക്കേസ് ഹൈക്കോടതി ഒഴിവാക്കി

  പണം തിരികെ കിട്ടിയെന്ന് പരാതിക്കാരി; ഒറ്റപ്പാലത്തെ കൗൺസിലർക്കെതിരായ മോഷണക്കേസ് ഹൈക്കോടതി ഒഴിവാക്കി

  മോഷണക്കേസിൽ പ്രതിയായ കൗൺസിലർ ബി. സുജാത നഗരസഭാ അംഗത്വം രാജിവച്ചു. 

  • Share this:
   കൊച്ചി: ഒറ്റപ്പാലം നഗരസഭാ  കൗൺസിലർക്കെതിരായ  മോഷണക്കേസിലുള്ള നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. പണം തിരികെ ലഭിച്ചെന്നും നിയമ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ സി.പി.എം   കൗൺസിലർ ടി. ലത നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഇതിനിടെ മോഷണക്കേസിൽ പ്രതിയായ കൗൺസിലർ ബി. സുജാത നഗരസഭാ അംഗത്വം രാജിവച്ചു.

   മോഷണ പരാതിയെ തുടർന്ന് കൗൺസിലറെ സി.പി.എം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ കൗൺസിലർ ഒറ്റപ്പാലം കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

   നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ ലതയുടെ ബാഗില്‍ നിന്നും 38,000 രൂപ സുജാത മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധന മുതല്‍ നുണപരിശോധന വരെയുള്ള ശാസ്ത്രീയ പരിശോധനകളിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കുടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുജാതയാണ് പ്രതിയെന്ന് കണ്ടെത്തിയത്.

   കഴിഞ്ഞ മാസം 20നാണ് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ കാണാതായത്.

   Also Read സിപിഎം നഗരസഭാംഗം 38,000 രൂപ മോഷ്ടിച്ചു; പാർട്ടിയിൽനിന്ന് പുറത്തായി

   First published:
   )}