നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

  നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

  Actress Assault Case | നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ ഭീഷണിപെടുത്തിയതും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹർജിയും ഹൈക്കോടതി തള്ളി.

  ദിലീപ്

  ദിലീപ്

  • Share this:
   കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിചാരണ കോടതി വിധിക്കെതിരെയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. താൻ ഇരയാണെന്നും ക്വട്ടേഷൻ സംഘം തന്നെ കുടുക്കുകയായിരുന്നെന്നുമെന്നാണ് ദിലീപിന്റെ ഹർജി. നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ ഭീഷണിപെടുത്തിയതും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹർജിയും ഹൈക്കോടതി തള്ളി.

   ദിലീപ് നൽകിയ വിടുതൽ ഹർജി ഈ വർഷം ജനുവരി അഞ്ചിന് വിചാരണ കോടതി ഹർജിയിരുന്നു. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്നതാണ് ദിലീപിനെതിരായ കേസ്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് വിചാരണ കോടതി ദിലീപിന്‍റെ വിടുതൽ ഹർജി തള്ളിയത്. വിചാരണ നടപടികൾ പത്ത് ദിവസം നിർത്തിവെക്കണമെന്ന ആവശ്യവും അന്ന് വിചാരണ കോടതി അംഗീകരിച്ചിരുന്നില്ല.

   You may also like:നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി [NEWS]പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ് [NEWS]കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ [NEWS]

   അതേസമയം നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബന്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. നടി ബിന്ദു പണിക്കരും കോടതിയില്‍ എത്തി. സാക്ഷി വിസ്താരത്തിനായി ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന് നേരത്തെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതുവെര 39 പേരുടെ സാക്ഷി വിസ്താരമാണ് പ്രത്യേക കോടതിയില്‍ നടന്നത്.
   First published:
   )}