• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: വാളയാർ കേസിൽ സിബിഐ അന്വേഷണം ഇല്ല; ഹർജി ഹൈക്കോടതി തള്ളി

മലയാള വേദി പ്രസിഡൻറ് ജോർജ് വട്ടുകുളമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്...

News18 Malayalam | news18-malayalam
Updated: November 1, 2019, 3:03 PM IST
BREAKING: വാളയാർ കേസിൽ സിബിഐ അന്വേഷണം ഇല്ല; ഹർജി ഹൈക്കോടതി തള്ളി
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: ആരോപണങ്ങളുടെ ആധികാരികത ഉറപ്പിക്കാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരനായ മലയാളവേദി സംഘടനയുടെ ഭാരവാഹിക്ക് ഇങ്ങനെയൊരു ഹർജി നൽകാനാവില്ല. പൊലിസ് കുറ്റപത്രം നൽകി വിചാരണ പൂർത്തിയായ കേസിലെ വിധിക്കെതിരെ എതിരഭിപ്രായമുണ്ടെങ്കിൽ അപ്പീൽ നൽകുകയും പുനരന്വേഷണത്തിനോ പുനർവിചാരണക്കോ ആവശ്യപ്പെടുകയല്ലേ വേണ്ടത്. ഈ കേസിൽ ഹർജിക്കാരന് ഇങ്ങനെ ആവശ്യപ്പെടാനാവില്ലെന്ന് കോടതി പറഞ്ഞു.

മലയാള വേദി പ്രസിഡൻറ് ജോർജ് വട്ടുകുളമാണ് ഹർജി നൽകിയത്. അന്വേഷണത്തിലെ വീഴ്ചയും പ്രോസിക്യൂഷന്‍റെ പരാജയവും മൂലം പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തിൽ അന്വേഷണ ചുമതല സി.ബി.ഐയ്ക്ക് നൽകണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

കുട്ടികൾ ലൈംഗീക പീഢനത്തിനിരയായത് മുതലുള്ള സംഭവങ്ങൾ അറിഞ്ഞിട്ടും അന്വേഷണ സമയത്തും വിചാരണ ഘട്ടത്തിലും കേസ് ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍