നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യൂടൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സംഘത്തിനും മുന്‍കൂര്‍ ജാമ്യം

  യൂടൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സംഘത്തിനും മുന്‍കൂര്‍ ജാമ്യം

  മോഷണശ്രമം കൂടി പ്രതികളുടെ ലക്ഷ്യമായെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത വിജയ് പി നായരുടെ വാദം

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: യൂടൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സംഘത്തിനും മുന്‍കൂര്‍ ജാമ്യം.
   ഹൈക്കോടതിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേര്‍ക്കു  മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

   അന്വേഷണവുമായി സഹകരിക്കണമെന്ന് മൂന്ന് പേര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതികളെ അറസ്റ്റുചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് മൂന്ന് പേരും ഹൈക്കോടതിയെ സമീപച്ചത്.

   ജാമ്യപേക്ഷയില്‍ നടന്ന വാദത്തില്‍ പ്രതികളുടെ പ്രവര്‍ത്തിയെ കോടതി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യലെടുത്തതിനെയാണ് പ്രധാനമായും കോടതി വിമര്‍ശിച്ചത്. മോഷണശ്രമം കൂടി പ്രതികളുടെ ലക്ഷ്യമായെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത വിജയ് പി നായരുടെ വാദം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി എഫ്ബിയില്‍ നല്‍കിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോടതി ഭാഗ്യലക്ഷമിയോടും സംഘത്തോടും ചോദിച്ചു.

   തെറ്റ് ചെയ്തിട്ടില്ലെന്നും ശരിയാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി വാദിച്ചു. എന്നാല്‍ പിന്നെ എന്തിന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് കോടതി ചോദിച്ചു. സമൂഹമാറ്റത്തിനാണെങ്കില്‍ ജയിലില്‍ പോകാന്‍ എന്തിന് മടിക്കുന്നുവെന്ന് കോടതി ചോദിച്ചു.
   Published by:Anuraj GR
   First published:
   )}