• HOME
  • »
  • NEWS
  • »
  • crime
  • »
  • Lapse in Duty | മദ്യപിച്ചെത്തി പോളിയോ മരുന്ന് വിതരണത്തിൽ വീഴ്ച വരുത്തി; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

Lapse in Duty | മദ്യപിച്ചെത്തി പോളിയോ മരുന്ന് വിതരണത്തിൽ വീഴ്ച വരുത്തി; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആര്യാട് കുന്നുങ്കല്‍വീട് സുമന്‍ ജേക്കബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  • Share this:
    ആലപ്പുഴ: ജോലിസമയത്ത് മദ്യപിച്ചെത്തി പോളിയോ മരുന്നു വിതരണത്തില്‍ വീഴ്ചവരുത്തിയ തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അമ്പലപ്പുഴ  പോലീസ് (Police) അറസ്റ്റ് ചെയ്തു.

    ആര്യാട് കുന്നുങ്കല്‍വീട് സുമന്‍ ജേക്കബിനെയാണ് (51)  പോലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 6 ബൂത്തുകളില്‍ പോളിയോ മരുന്ന് എത്തിക്കേണ്ടത് സുമന്‍ ജേക്കബ് ആയിരുന്നു. എന്നാല്‍ മദ്യമിച്ച ഇയാള്‍ മരുന്ന് എത്തിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയായിരുന്നു.

    നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ ടോള്‍സണ്‍ പി.തോമസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രവര്‍ത്തി മൂലം  ബൂത്തുകളില്‍ കുട്ടികളും മാതാപിതാക്കളും ഏറെനേരം കാത്തിരിക്കേണ്ടി വന്നതായി നാട്ടുകാര്‍ പറയുന്നു.  ഇയാളെ പിന്നിട് ജാമ്യത്തില്‍ വിട്ടു.

    Mullapperiyar | 'മുല്ലപ്പെരിയാർ പൊട്ടാറായി, ശബരിമലയിൽ സ്ത്രീകളെ കയറ്റി'; എംഎൽഎ എന്തേലും ചെയ്തോ? കാർ അടിച്ചുതകർത്തതിന് കാരണം

    മുല്ലപ്പെരിയാർ പൊട്ടാറായിട്ടും ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടും കോവളം എംഎൽഎ എന്ത് ചെയ്തു? എംഎൽഎയുടെ കാർ അടിച്ചു തകർത്ത പയറ്റുവിള പുലിവിള വീട്ടിൽ എസ് സന്തോഷിന്‍റേതാണ് ചോദ്യം. കാർ അടിച്ചു തകർക്കുന്നത് കണ്ട് ഓടിക്കൂടിയ സമീപവാസികളോടാണ് സന്തോഷ് ഈ ചോദ്യം ചോദിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.15നാണ് കോവളം എംഎൽഎ എം. വിന്‍സന്‍റിന്‍റെ കാര്‍ അടിച്ചു തകര്‍ത്തത്. ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ ആര്‍സി തെരുവില്‍ എംഎല്‍എയുടെ വീടിന് മുന്നിലായിരുന്നു സംഭവം.

    കാര്‍ നിര്‍ത്തി എംഎല്‍എ വീട്ടിലേക്കു കയറിയതിനു പിന്നാലെയായിരുന്നു ബൈക്കില്‍ എത്തിയ സന്തോഷ് കമ്പിപ്പാര കൊണ്ട് വാഹനം അടിച്ചു തകത്തത്. സംഭവത്തില്‍ പയറ്റുവിള പുലിവിള വീട്ടില്‍ എസ്. സന്തോഷി(31)നെ ഡ്രൈവര്‍ വിനോദും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് വ്യക്തമാക്കി. സഹോദരന്‍റെ മരണത്തിന് ശേഷം മാനസികാസ്വാസ്ഥ്യം പ്രകടമായതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അതിനുശേഷം സോഷ്യൽ മീഡിയ വഴിയും മറ്റും പൊതുവിഷയങ്ങളിൽ രൂക്ഷമായി പ്രതികരിക്കുന്നത് സന്തോഷിന്‍റെ രീതിയായിരുന്നു.

    ഹെല്‍മറ്റ് ധരിച്ചെത്തിയ സന്തോഷ് ചാക്കില്‍ സൂക്ഷിച്ചിരുന്ന കമ്പിപ്പാര എടുത്ത് കാറിന്റെ നാലു വശത്തെയും ഗ്ലാസ് പൂര്‍ണമായി തകര്‍ത്തു. ബോണറ്റില്‍ വെട്ടിയ ശേഷം മുന്‍ വശത്തെ നമ്ബര്‍ പ്ലേറ്റും അടിച്ചു തകര്‍ത്തു. തടിച്ചുകൂടിയ ജനക്കൂട്ടം രോഷാകുലരായി സന്തോഷിനെ ആക്രമിച്ചേക്കുമെന്ന നില വന്നതോടെ വിന്‍സന്റ് തന്നെ ഇയാളെ വീടിനുള്ളില്‍ കയറ്റിയിരുത്തി സംരക്ഷിക്കുകയായിരുന്നു. പൊലീസ് എത്തുന്നതുവരെ എംഎല്‍എ പ്രതിക്കു കാവല്‍ നിന്നു. അഞ്ചുമാസം മുന്‍പ് 8 ലക്ഷം രൂപ ലോണെടുത്ത് വിന്‍സെന്റ് വാങ്ങിയതാണു കാര്‍.
    Published by:Jayashankar AV
    First published: