നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കോർപറേഷനിൽ ശുചീകരണ തൊഴിലാളിയെ കടന്നു പിടിച്ചു; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

    കോർപറേഷനിൽ ശുചീകരണ തൊഴിലാളിയെ കടന്നു പിടിച്ചു; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

    കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച്‌ അജി കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ കടന്നു പിടിച്ച സംഭവത്തിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. തിരുവനന്തപുരം കോർപറേഷൻ ഓഫീസിനുള്ളിൽ വെച്ചായിരുന്നു സംഭവം. തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ ശുചീകരികരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

      കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച്‌ അജി കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി. അജിയെ സസ്‌പെൻഡ് ചെയ്‌തെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

      കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. വള്ളക്കടവ് ഗംഗ ഭവനില്‍ മുത്തു എന്നു വിളിക്കുന്ന അഖിനേഷ് അശോകി(21)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ വിവാഹിതനാണെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സെപ്‌റ്റംബര്‍ മുതല്‍ അഖിനേഷ് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

      കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണായാണെന്ന് അറിഞ്ഞത്. ആറു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു ദിവസം മുന്‍പാണ് കഴക്കൂട്ടം പോലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്.
      ഇന്ന് റിപ്പോർട്ട ചെയ്ത മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സബ് ഇൻസ്പെക്ടര്‍ അറസ്റ്റിലായി. ചെന്നൈ കാശിമേഡ് സ്റ്റേഷൻ എസ്ഐ ആയ സതീഷ് കുമാർ (37) ആണ് അറസ്റ്റിലായിരിക്കുന്നത്. മാധവപുരം സ്വദേശിനിയായ പതിനഞ്ചുകാരിയാണ് ഇയാളുടെ പീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും ഇവരുടെ സഹോദരിയും അറസ്റ്റിലായിട്ടുണ്ട്.

      Also Read-'സ്വപ്​നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി

      പൊലീസ് പറയുന്നതനുസരിച്ച് മാധവപുരത്തായിരുന്നു സതീഷ് ആദ്യം ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് പെൺകുട്ടിയുടെ അമ്മയുമായി പരിചയത്തിലാകുന്നത്. ഭർത്താവിനെതിരെ പരാതി നൽകാനെത്തിയ സ്ത്രീയുമായി ഇയാൾ അടുപ്പത്തിലാവുകയായിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീ മകള്‍ക്കൊപ്പം സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ വീട്ടിൽ നിത്യസന്ദർശകനായ എസ്ഐ അധികം വൈകാതെ സ്ത്രീയുടെ സഹോദരിയുമായും ബന്ധം സ്ഥാപിച്ചു.

      ഇതിന് പിന്നാലെയാണ് പതിനഞ്ചുകാരിക്ക് നേരെയും ലൈംഗിക അതിക്രമം നടത്തിയത്. പണവും വിലയേറിയ സമ്മാനങ്ങളും നൽകിയെങ്കിലും എസ്ഐയുടെ ആവശ്യത്തിന് പെൺകുട്ടി വഴങ്ങിയിരുന്നില്ല. ഒടുവിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം എന്നാണ് റിപ്പോർട്ടുകൾ. പൊലീസുകാരനിൽ നിന്നും പണം കൈപ്പറ്റിയ പെൺകുട്ടിയുടെ അമ്മയും വല്യമ്മയും ഈ അതിക്രമത്തിന് കൂട്ടു നിന്നു. സംഭവം പുറത്തു പറഞ്ഞാൽ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു.
      Published by:Anuraj GR
      First published:
      )}