പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് അറസ്റ്റിൽ. കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി മാത്യൂസാണ് അറസ്റ്റിലായത്. മുറുക്ക് കമ്പനിക്ക് ഹെൽത്ത് കാർഡ് അനുവദിക്കുന്നതിനായി ആവശ്യപ്പെട്ട കൈകൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
Also read-ആറരക്കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ ആക്രിക്കച്ചവടക്കാരൻ അറസ്റ്റിൽ
ആദ്യം അപേക്ഷകനോട് 10,000 രൂപ വാങ്ങിയിരുന്നു. എന്നാൽ വീണ്ടും തുക അവശ്യപ്പെട്ടതോടെ അപേക്ഷകൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് എഴരയോടെ പണം കൈപറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. ഇതുകൂടാതെ വിതരണം ചെയ്ത 18 ഹെൽത്ത് കാർഡുകളും വിജിലൻസ് പിടിച്ചെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.