നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിദ്യാർഥിനികൾ തമ്മിൽ വാക്കുതർക്കം; രാത്രി ആൺകുട്ടികളുമായി വന്ന് വീടാക്രമിച്ചു; അയൽവാസിക്ക് കുത്തേറ്റു

  വിദ്യാർഥിനികൾ തമ്മിൽ വാക്കുതർക്കം; രാത്രി ആൺകുട്ടികളുമായി വന്ന് വീടാക്രമിച്ചു; അയൽവാസിക്ക് കുത്തേറ്റു

  പെൺകുട്ടികളിലൊരാൾ ആൺസുഹൃത്തുക്കളെ വരുത്തി രാത്രി സഹപാഠിയുടെ വീട് ആക്രമിക്കുകയായിരുന്നു. ഇതു കണ്ട് തടസം പിടിക്കാൻ എത്തിയ അയൽവാസിക്ക് കുത്തേറ്റു.

  Crime News

  Crime News

  • Share this:
   കോട്ടയം: കടുത്തുരുത്തിയിൽ (Kaduthuruthy) പ്ലസ്ടു വിദ്യാർഥിനികൾ (Plus Two Students) തമ്മിലുണ്ടായ വാക്ക് തർക്കം വീടാക്രമണത്തിൽ (house attack) കലാശിച്ചു. പെൺകുട്ടികളിലൊരാൾ ആൺസുഹൃത്തുക്കളെ വരുത്തി രാത്രി സഹപാഠിയുടെ വീട് ആക്രമിക്കുകയായിരുന്നു. ഇതു കണ്ട് തടസം പിടിക്കാൻ എത്തിയ അയൽവാസിക്ക് കുത്തേറ്റു. മങ്ങാട് പരിഷിത്ത് ഭവൻ അശോകനാണ് (55) കുത്തേറ്റത്.

   കടുത്തുരുത്തി മങ്ങാട് അലരിയിൽ ഇന്നലെ രാത്രി 8.30നാണ് സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂർ പഞ്ചായത്തിലെ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തർക്കമുണ്ടായത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ 4 ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവർക്കൊപ്പം കാറിൽ രാത്രി എത്തുകയായിരുന്നു. വീട്ടിൽ തർക്കം നടക്കുന്നതിനിടെ വിവരം തിരക്കാൻ എത്തിയപ്പോഴാണ് അയൽവാസി അശോകന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.

   Also Read- Fraudster| വാടകയ്ക്കെടുത്ത കാർ വീണ്ടും വാടകയ്ക്ക് കൊടുത്തു ഒന്നരലക്ഷം തട്ടി മറിച്ചുവിറ്റയാൾ പിടിയിൽ

   അശോകനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘത്തിലെ രണ്ടു പേരെയും പെൺകുട്ടിയെയും പിടികൂടിയതായി എസ് ഐ ബിബിൻ ചന്ദ്രൻ അറിയിച്ചു. ഇവരിൽ ഒരാൾക്ക് പരിക്കുണ്ട്. ഇവർ എത്തിയ വാഹനം പൊലീസ് പിടികൂടി. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടിപ്പോയി.

   ഡ്രിപ്പ് നല്‍കി യുവതിയുടെ ബോധം നഷ്ടമായി; വ്യാജ ഡോക്ടറായ ഇതരസംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍

   പൊരുമ്പാവൂരിൽ വ്യാജ ഡോക്ടറെ പൊലീസ് പിടികൂടി. ബംഗാള്‍ സ്വദേശി സബീര്‍ ഇസ്ലാമാണ് പിടിയിലായത്.
   മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാള്‍ചികിത്സനടത്തിയിരുന്നത്. ഇവിടെ തന്നെയാണ് ഇയാള്‍ താമസിച്ചിരുന്നത്. അതിഥി തൊഴിലാളികളെയാണ് ഇയാള്‍ ചികിത്സിച്ചിരുന്നത്.

   കഴിഞ്ഞ ദിവസം ചികിത്സ തേടിയ യുവതിക്ക് ഇയാള്‍ ഡ്രിപ്പ് ഇടുകയും ഗുളിക നല്‍കുകയും ചെയ്തു. തുടര്‍ന്ന് ചികിത്സ തേടിയ യുവതി ബോധരഹിതയായതോടെയാണ് ഇയാളെ കുറിച്ചുള്ള വിവരം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിക്കുന്നത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

   ഇയാളുടെ വീട് പരിശോധിച്ചതില്‍ നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് എന്നിവ പോലീസ് കണ്ടെടുത്തു. ഇയാളെ തകുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
   Published by:Rajesh V
   First published:
   )}