കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വന്‍ മയക്കുമരുന്ന് വേട്ട. 25 കോടി വിലമതിക്കുന്ന നാലര കിലോ ഹെറോയിനാണ് ഇന്ന് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹെറോയിൻ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അഷ്റഫ് സാഫിയെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ പറഞ്ഞു. മയക്കുമരുന്ന് കടത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നും എവിടേക്കാണ് ഇത് കൊണ്ടുവന്നതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വിലവരും പിടികൂടിയ ഹെറോയിനെന്ന് അധികൃതര്‍ പറഞ്ഞു.
കണ്ണൂരിൽ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ
കണ്ണൂരിൽ ആറ് കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയിൽ. കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് എക്സൈസ് വ്യക്തമാക്കി.
കോഴിക്കോട് തിരുവണ്ണൂർ അമേട്ടിൽ വീട്ടിൽ ബാലൻ മകൻ പി. സനൂപ് (31) , ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജിൽ ഗംഗാധർ മകൻ മുന്ന ആചാരി (23), ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജിൽ ശങ്കർ നിവാസിൽ ശങ്കർ നാരായണ ആചാരി (27) എന്നിവരാണ് എക്സൈസിന്റെ വലയിലായത് .
കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. ആനന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ലോക്ക്ഡൗൺ കാലമാലയതിനാൽ അമിത ലാഭം പ്രതീക്ഷിച്ചാണ് പ്രതികൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ചെറുകിട വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന പ്രധാനികളാണ് പിടിക്കപ്പെട്ട മൂന്നുപേരും.
സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി. ടി. യേശുദാസ്, പ്രിവൻ്റീവ് ഓഫീസർമാരായ ജോർജ് ഫെർണാണ്ടസ്, എം. കെ. സന്തോഷ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. രജിരാഗ്, കെ. ബിനീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ. വി. ഹരിദാസൻ, എഫ്. പി. പ്രദീപ് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് സാഹസികമായി കഞ്ചാവ് കടത്തു സംഘത്തെ വലയിലാക്കിയത്.
പ്രതികളെ ചോദ്യം ചെയ്തതിൽ എക്സൈസിന് അന്തർ-സംസ്ഥാന മയക്കുമരുന്നു കടത്തു സംഘത്തെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പിടികൂടിയ മൂന്നു പേരെയും ഇന്ന് കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. തുടർനടപടികൾ വടകര എൻ. സി. പി. എസ്. കോടതിയിൽ നടക്കും.
News Summary- Big heroin hunt at Nedumbassery airport today. Four and a half kilos of heroin worth Rs 25 crore was seized from the airport today. The heroin was seized by the Directorate of Revenue Intelligence from Ashraf Safi, a Tanzanian national from Dubai. His arrest has been recorded.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug smuggling, Heroin, Nedumbassery, Nedumbassery Airport