തിരുവനന്തപുരം: തിരുവനന്തപുരം ദൂരദർശൻ (Doordarshan) കേന്ദ്രത്തിൽ സ്ത്രീകളുടെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ(hidden camera )കണ്ടെത്തി. ഞായാറാഴ്ച്ച വനിതാ ജീവനക്കാരിയാണ് ഒളിക്യാമറ കണ്ടെത്തിയത്.
തിരുവനന്തപുരം സൈബർ സെൽ പൊലീസ് ബുധനാഴ്ച്ച നൽകിയ പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.
സ്ഥാപനത്തിലെ പ്രധാന സ്റ്റുഡിയോയ്കക് സമീപമുള്ള സ്ത്രീകളുടെ ശുചിമുറിയിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന വനിതാ കമ്മിറ്റിയും അച്ചടക്ക സമിതിയും ആഭ്യന്തരമായി പ്രശ്നം അന്വേഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; MDMAയും നിരോധിച്ച പുകയില ഉത്പന്നങ്ങളും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽവഴിക്കടവ് മുണ്ടയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ആണ് സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍ പെട്ട മാരക മയക്കു മരുന്നായ എം ഡി എം എ യുമായി 21 കാരനെ പോലീസ് പിടികൂടിയത്. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടന്‍ മുഹമ്മദ് അഷറഫ് ഷാഹിന്‍ ആണ് വഴിക്കടവ് പോലീസിന്റെ പിടിയില്‍ ആയത്.
4 ഗ്രാം എം ഡി എം എ ആണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.വഴിക്കടവ് സബ്ബ് ഇന്‍സ്പെക്ടര്‍ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് മുണ്ടയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്. ജില്ലയില്‍ ലഹരിയുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികയായിരുന്നു.
ജില്ലയിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട എം ഡി എം എ , എല്‍ എസ് ഡി തുടങ്ങിയവ ധാരാളമായി എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഗ്രാമിന് മൂവായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ വിലയ്ക്കാണ് ഇവ വില്‍ക്കുന്നത് . ഇവ ചെറിയ പാക്കറ്റുകളില്‍ കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് കഞ്ചാവ് കച്ചവടം മാറ്റി എം ഡി എം എയുടെ കച്ചവടം നടത്തുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
നിലമ്പൂര്‍ ഡിവൈഎസ്പി സാജു.കെ.അബ്രഹാം, വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ പി.അബ്ദുള്‍ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ആന്റി നര്‍കോട്ടിക് സ്ക്വാഡിലെ അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, ആശിഷ് അലി.കെ.ടി, വഴിക്കടവ് സ്റ്റേഷനിലെ പ്രശാന്ത് കുമാര്‍.എസ്, നിഖില്‍.ടി.വി, ഷെരീഫ്.കെ, ഗീത.കെ.സിഎന്നിവരും ഉണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലേക്ക് റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.