നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ലൈംഗികബന്ധം സമ്മതത്തോടെയെന്ന് 15കാരി; പത്തൊമ്പതുകാരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

    ലൈംഗികബന്ധം സമ്മതത്തോടെയെന്ന് 15കാരി; പത്തൊമ്പതുകാരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

    ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് സമ്മതത്തോടെയെന്ന് പെൺകുട്ടി മൊഴി നൽകിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മുംബൈ: ലൈംഗികബന്ധം സമ്മതത്തോടെയാണെന്ന് 15കാരി വ്യക്തമാക്കിയതോടെ പത്തൊമ്പതുകാരനെ പോക്സോ കേസിൽ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് സമ്മതത്തോടെയെന്ന് പെൺകുട്ടി മൊഴി നൽകിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്.

      കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിൽ പോക്സോ നിയമം നിർണായകമാണ്. എന്നാൽ പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്നും കോടതി പറഞ്ഞു. 18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകൻ ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്ന് ഇവർ പറഞ്ഞാൽ നിയമത്തിന്റെ കണ്ണിൽ സാധുതയില്ല.

      Also Read- 'പാന്‍റിന്‍റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല'; ബോംബെ ഹൈക്കോടതി

      നേരത്തേ എഫ് ഐ ആറിൽ പെൺകുട്ടി നൽകിയ മൊഴി മാറ്റിയതും ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി വ്യക്തമാക്കുന്നത്. തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെൺകുട്ടിയുടെ പുതിയ മൊഴി. കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളിൽ ഹാജരാകണമെന്നു നിർദേശിച്ചു.

      അടുത്തിടെ പോക്സോ കേസുകളിൽ ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങളും വിധിന്യായങ്ങളും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിബ് അഴിക്കുന്നതും കൈയിൽ പിടിക്കുന്നതും ലൈംഗിക അതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബഞ്ച് വ്യക്തമാക്കിയിരുന്നു. അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട അമ്പതുകാരന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബെഞ്ച് വിധി.

      നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്ന നിരീക്ഷണം നടത്തിയതും ജസ്റ്റിസ് പുഷ്പ ഗനേഡിവാല ആയിരുന്നു. ഇത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഈ വിധി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സ്റ്റേ ചെയ്യുകയും ചെയ്തു.

      പ്രായപൂർത്തിയാകാത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമം(പോക്സോ) പ്രകാരം പാന്‍റിന്‍റെ സിപ് അഴിക്കുക, കൈയിൽ പിടിക്കുക എന്നിവ ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് പുഷ്പ വിലയിരുത്തി. ഇതിനു പരമാവധി സ്ത്രീയുടെ അന്തസ്സു കെടുത്തൽ (ഐപിസി 354 എ1), പോക്സോ നിയമത്തിലെ താരമമ്യേന ശിക്ഷ കുറഞ്ഞ പന്ത്രണ്ടാം വകുപ്പ് എന്നീ വകുപ്പുകൾ പ്രകാരമേ കുറ്റക്കാരനെന്നു വിധിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനോടകം അഞ്ചു മാസം പ്രതി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാൽ വിട്ടയയ്ക്കാവുന്നതായും കോടതി വിധിന്യായത്തിൽ പറയുന്നു.

      'മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിച്ചത് വലിയ ചർച്ചയായിരുന്നു. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ല. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. 12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ സിംഗിൾ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
      Published by:Anuraj GR
      First published:
      )}