'തട്ടിപ്പിനിരയാക്കിയത് 10000 രൂപ മാത്രം ശമ്പളമുള്ള നഴ്സുമാരെ'; UNA തട്ടിപ്പ് നിസാരമല്ലെന്ന് ഹൈക്കോടതി
'തട്ടിപ്പിനിരയാക്കിയത് 10000 രൂപ മാത്രം ശമ്പളമുള്ള നഴ്സുമാരെ'; UNA തട്ടിപ്പ് നിസാരമല്ലെന്ന് ഹൈക്കോടതി
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന് ഷാ ഉൾപ്പെടെയുള്ള യു.എൻ.എ ഭാരവാഹികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.
Last Updated :
Share this:
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് നിസാരമല്ലെന്ന് ഹൈക്കോടതി. പതിനായിരം രൂപ മാത്രം ശമ്പളമുള്ള നഴ്സുമാരെയാണ് തട്ടിപ്പിനിരയാക്കിയത്. ഇത് ഗൗരവതരമായ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന് ഷാ ഉൾപ്പെടെയുള്ള യു.എൻ.എ ഭാരവാഹികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.
തുച്ഛമായ ശമ്പളം വാങ്ങുന്ന നഴ്സുമാരാണ് കബളിപ്പിക്കപ്പെട്ടത്. പ്യൂണിന് പോലും 25000 രൂപ ശമ്പളം കിട്ടുമ്പോഴാണ് നഴ്സുമാര്‍ക്ക് പതിനായിരത്തില്‍ താഴെ ശമ്പളമുള്ളത്. നിപ്പ കാലഘട്ടത്തില്‍ നഴ്സുമാര്‍ ചെയ്ത സേവനം മറക്കാനാവില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ പറഞ്ഞു.
യു.എൻ.എ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.