HOME /NEWS /Crime / Rehana Fathima | നഗ്നതാ പ്രദര്‍ശനം; രഹന ഫാത്തിമയുടെ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

Rehana Fathima | നഗ്നതാ പ്രദര്‍ശനം; രഹന ഫാത്തിമയുടെ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

രഹന ഫാത്തിമ

രഹന ഫാത്തിമ

എഫ്.ഐ.ആര്‍ ന്റെ പകര്‍പ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നുമാണ് ആവശ്യം.

  • Share this:

    കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച  കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി  പൊലീസിന്റെ വിശദീകരണം തേടി. ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

    ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെയാണ്  അറിഞ്ഞതെന്നാണ് ജാമ്യാപേക്ഷയിൽ രഹന പറയുന്നത്. എഫ്.ഐ.ആര്‍ ന്റെ പകര്‍പ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നുമാണ് ആവശ്യം.

    You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]

    നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസിന്റെ സൈബര്‍ വിഭാഗവും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

    First published:

    Tags: Kerala police, Rehana fathima controversy, Rehana fathima Issue, Rehana fathima Pocso case, Rehna fathima, Viral video