• HOME
  • »
  • NEWS
  • »
  • crime
  • »
  • ASI ടി. ബാബുകുമാര്‍ വധശ്രമക്കേസ്: DySP സന്തോഷ് എം.നായർക്കെതിരായ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

ASI ടി. ബാബുകുമാര്‍ വധശ്രമക്കേസ്: DySP സന്തോഷ് എം.നായർക്കെതിരായ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

2011 ജനുവരിയിൽ ബാബുകുമാറിനെ വധിക്കാന്‍ പ്രതികള്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് സിബിഐ കേസ്. 

News18 Malayalam

News18 Malayalam

  • Share this:
    കൊച്ചി: എഎസ്‌ഐ ടി. ബാബുകുമാര്‍ വധശ്രമക്കേസ്  ഡിവൈഎസ്പി സന്തോഷ് എം.നായര്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 10 വര്‍ഷം തടവും പിഴയും വിധിച്ച സിബിഐ കോടതി വിധി നടപ്പാക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഡിവൈഎസ് പി സന്തോഷ് എം നായര്‍,  വിനീഷ് എന്ന ജിണ്ട അനി, കണ്ടെയ്‌നര്‍ സന്തോഷ് എന്ന സന്തോഷ് കുമാര്‍,  പെന്റവി എഡ്വിന്‍ എന്നിവര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി.

    ബാബുകുമാറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണു സിബിഐ ജഡ്ജി കെ സനല്‍കുമാര്‍ ശിക്ഷ വിധിച്ചത്. 2011 ജനുവരി 11ന് ആണ് വധശ്രമം നടന്നത്.
    TRENDING:പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ് [NEWS]PM Modi Weibo Account| ചൈനീസ് ആപ്പ് അക്കൗണ്ട് പ്രധാനമന്ത്രി ഒഴിവാക്കിയോ? [NEWS]Covid 19 Priapism കോവിഡ് അസ്വാഭാവിക ഉദ്ധാരണത്തിന് കാരണമാകുന്നു; 66 വയസുള്ള ഫ്രഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ [NEWS]

    2009 ല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ മദ്യസല്‍ക്കാരം മാധ്യമങ്ങള്‍ക്ക്  ചോര്‍ത്തി നല്‍കി എന്ന സംശയത്തിലാണ് ഗൂഢാലോചന നടത്തിയത്. ബാബുകുമാറിനെ വധിക്കാന്‍ പ്രതികള്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് സിബിഐ കേസ്.
    Published by:Anuraj GR
    First published: