ഹരിഹരവര്‍മ്മ വധക്കേസ്: നാല് പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു; ഒരാളെ വെറുതെവിട്ടു

200 കോടി രൂപ വിലമതിക്കുന്ന രത്‌നങ്ങള്‍ ഹരിഹര വര്‍മ്മയുടെ കൈവശമുണ്ടന്ന് ധരിച്ചായിരുന്നു കൊലപാതകം. 

News18 Malayalam | news18-malayalam
Updated: August 12, 2020, 7:45 PM IST
ഹരിഹരവര്‍മ്മ വധക്കേസ്: നാല് പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു; ഒരാളെ വെറുതെവിട്ടു
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: തിരുവനന്തപുരത്തെ ഹരിഹരവര്‍മ്മ വധക്കേസില്‍ നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.അഞ്ചാം  പ്രതി ജോസഫിനെ വെറുതെ വിട്ടു. 2012 നവംബര്‍ 12 നാണ് രത്‌ന വ്യാപാരിയായിരുന്ന ഹരിഹര വര്‍മ്മയുടെ കൊലപാതകം. രത്‌ന വ്യാപാരിയായ ഹരിഹരവര്‍മ്മയുടെ കൊലപാതക കേസില്‍ അഞ്ച് പ്രതികള്‍ക്ക് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ്  കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ജീവപര്യന്തം ശിക്ഷാ വിധിക്കെതിരെ പ്രതികളും ആറാം പ്രതിയെ ഒഴിവാക്കിയതിനെതിരെ ഹരിഹരവര്‍മ്മയുടെ ഭാര്യയും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതില്‍ നാലു പ്രതികളുടെ ജിവപര്യന്തം ശിക്ഷയാണ് കോടതി ശിരവെച്ചത്. ഒന്നു മുതല്‍ നാലു വരെയുളള പ്രതികളായ ജിതേഷ്, രഖില്‍ , അജീഷ്, രാഗേഷ് എന്നിവരുടെ ശിക്ഷയാണ് കോടതി ശരിവച്ചത്.

അഞ്ചാം പ്രതി ജോസഫിനെ തെളിവുകളുടെ അഭാവത്താല്‍ കോടതി വെറുതെ വിട്ടു. ആറാം പ്രതിഹരിദാസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീല്‍  ഹൈകോടതി തള്ളി. 200 കോടി രൂപ വിലമതിക്കുന്ന രത്‌നങ്ങള്‍ ഹരിഹര വര്‍മ്മയുടെ കൈവശമുണ്ടന്ന് ധരിച്ചായിരുന്നു കൊലപാതകം.
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
തിരുവനന്തപുരം പുതൂര്‍ക്കോണത്ത് ഹരിദാസിന്റെ വീട്ടില്‍ വച്ചാണ് ഹരിഹര വര്‍മ്മ കൊല്ലപ്പെടുന്നത്. രത്‌നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന ഹരിഹര വര്‍മ്മയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ അഞ്ചുപേരും സംഭവം നടക്കുമ്പോള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായിരുന്നു.
Published by: Anuraj GR
First published: August 12, 2020, 7:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading